കർത്താവ് ആർദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങൾ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളിൽ രക്ഷയ്ക്കെത്തുകയും ചെയ്യുന്നു. പ്രഭാത പ്രാർത്ഥന

 
 jesus christ-58

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹീതമായ ഈ പ്രഭാതത്തിൽ സർവ്വ ജീവജാലങ്ങളോടുമൊന്നു ചേർന്ന് ആത്മാവിലും സത്യത്തിലും ഞങ്ങളങ്ങയെ ആരാധിച്ചു വണങ്ങുന്നു.

ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ തിരഞ്ഞെടുത്ത വഴികളൊക്കെ തെറ്റി പോകുമ്പോഴും. തീരുമാനങ്ങളൊക്കെ പരാജയപ്പെടുമ്പോഴും.മുന്നോട്ടുള്ള ജീവിതത്തിലുടനീളം ഇരുട്ടു നിറയുമ്പോഴും.

ഞങ്ങളുടെ പരിശ്രമങ്ങളിൽ പിഴവുകളും തകർച്ചകളുമുണ്ടാകുമ്പോഴും അതൊക്കെ ഞങ്ങളുടെ മാത്രം അശ്രദ്ധയും തെറ്റുകളും കൊണ്ടു സംഭവിച്ചതാണെന്നും.ഞങ്ങൾ തന്നെ പരിഹാരം കണ്ടെത്തണമെന്നുമുള്ള കുറ്റപ്പെടുത്തലോടെ തങ്ങളുടെ ഭാഗം സുരക്ഷിതമാക്കി കൊണ്ടു മാറി നിൽക്കാനാണ് ഞങ്ങൾക്കു ചുറ്റുമുള്ള എല്ലാവരും പരിശ്രമിക്കുന്നത്.

കർത്താവേ ഞങ്ങളിൽ കനിയണമേ. അവിടുത്തെ സാനിധ്യവും സഹായവും എന്നും ഞങ്ങൾക്കു തുണയായുണ്ടാവണേ. ഞങ്ങളുടെ തകർച്ചകളിലും ഒറ്റപ്പെടലുകളിലും മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാളുപരി അവിടുത്തെ ദിവ്യഹൃദയത്തിൽ ആശ്വാസം കണ്ടെത്താൻ കൃപ നൽകുകയും. പ്രാർത്ഥനയിലും മനോധൈര്യത്തിലും നിറവുള്ളവരായിരിക്കാൻ അവിടുത്തെ സ്നേഹാഗ്നിയാൽ ഞങ്ങളെ നിരന്തരം അവിടുന്ന് ഉജ്ജ്വലിപ്പിക്കുകയും ചെയ്യണമേ...

അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web