കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാൻ ആരെ ഭയപ്പെടണം. കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്. ഞാൻ ആരെ പേടിക്കണം.  പ്രഭാത പ്രാർത്ഥന

 
 jesus christ-58

ഞങ്ങളുടെ നല്ല ഈശോയെ... ഏറ്റവുമധികം മനോശരണത്തോടെ അങ്ങയിൽ ആശ്രയിക്കാനും അവിടുത്തെ തിരുഹൃദയത്തോടു ചേർന്നു നിൽക്കാനും ഒരു പുതിയ ദിവസം കൂടി ഞങ്ങളുടെ ജീവിതത്തിൽ അനുവദിച്ചതിന് നന്ദി ഈശോയേ.

ഞങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളും പ്രശ്നങ്ങളും അറിയാൻ താല്പര്യം കാണിക്കുന്ന പലരും അതു പരിഹരിക്കാനോ ഞങ്ങളെ ആശ്വസിപ്പിക്കാനോ കൂടെ നിൽക്കാറില്ല എന്ന് പലപ്പോഴും അനുഭവം കൊണ്ടു തന്നെ തിരിച്ചറിഞ്ഞിട്ടും ഞങ്ങളിപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ രക്ഷയും സന്തോഷവും തിരയുന്നത് ഞങ്ങൾക്കു ചുറ്റുമുള്ളവരോടുള്ള വ്യർത്ഥമായ പങ്കുവയ്ക്കലുകളിലും.അവരുടെ പരിഗണനകളിലുമാണ്.

കർത്താവേ. ഞങ്ങൾക്ക് അവിടുത്തെ കൃപ മാത്രം മതി. എന്തെന്നാൽ അങ്ങിൽ ശരണപ്പെട്ടവരാരും നിരാശരാവുകയില്ലെന്നും അനുഗ്രഹിക്കപ്പെടാതെ പോവുകയില്ലെന്നും ഞങ്ങളറിയുന്നു.

ഞങ്ങളുടെ ജീവിതത്തിന്റെ രക്ഷകനും നാഥനുമായി അങ്ങയെ സ്വീകരിക്കാനും. ആത്മാവിലും ഹൃദയത്തിലും അങ്ങയെ മാത്രം വിശ്വസിച്ചു കൊണ്ട് അങ്ങയോടുള്ള പൂർണ ആശ്രയത്വത്തിൽ സ്വയം സമർപ്പിക്കാനും ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ...

ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളോട് കരുണയായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web