കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌;അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. പ്രഭാത പ്രാർത്ഥന

 
 jesus christ-64

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... പുതിയൊരു പ്രഭാതം കൂടി ഞങ്ങൾക്ക് സമ്മാനിച്ച അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. "കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല" എന്ന അങ്ങയുടെ തിരുവചനം ഈ ദിവസം ഞങ്ങൾക്ക് വഴികാട്ടിയാകട്ടെ.

ഈ ദിവസത്തെ ഞങ്ങളുടെ എല്ലാ യാത്രകളിലും അധ്വാനങ്ങളിലും അങ്ങയുടെ സാന്നിധ്യവും ഞാൻ കൂടെയുണ്ടെന്ന വചനവും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവർത്തികളെയും അങ്ങ് നിയന്ത്രിക്കണമേ. ജീവിതത്തിൽ പ്രതിസന്ധികളും പ്രലോഭനങ്ങളും കടന്നു വരുമ്പോൾ, അങ്ങ് ഞങ്ങളുടെ വലത്തുഭാഗത്തുണ്ടെന്ന ബോധ്യം ഞങ്ങൾക്ക് ധൈര്യവും ആശ്വാസവും നൽകട്ടെ. ഭയത്തിനും നിരാശയ്ക്കും കീഴടങ്ങാതെ, അങ്ങയിൽ ആശ്രയിച്ച് ഉറച്ചുനിൽക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

ഞങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ എല്ലാവരെയും എല്ലാ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കണമേ. ഇന്നത്തെ ദിവസം അങ്ങേക്ക് പ്രിയമുള്ളവരായി ജീവിക്കാൻ ആവശ്യമായ കൃപ നൽകണമേ... മറിയത്തിന്റെ വിമലഹൃദയമേ... ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web