നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്‌ക്കുനീ പാത്രമാകും, പ്രഭാത പ്രാർത്ഥന

 
 jesus christ-61

സ്നേഹസ്വരൂപനായ ദൈവമേ... എളിമയോടെ ദൈവതിരുമനസ്സ് നിറവേറ്റാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു.

ജീവിതത്തലുടനീളം ഞങ്ങളെ പിന്തുണയ്ക്കുന്ന അവിടുത്തെ ദയയെ മറന്നിട്ട്‌. ഞങ്ങളുടെ ആഗ്രഹത്താലും പ്രയത്നത്താലുമാണ് ഞങ്ങളിത്രയും വളർന്നത് എന്നവകാശപ്പെടുമ്പോഴും.

നിങ്ങൾക്കു വേണ്ടി ഞാനിത്രത്തോളം സഹിച്ചു. പലതും ത്യജിച്ചു. പലരോടും ക്ഷമിച്ചു എന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപാകെ സ്വയം ഉന്നതിക്കു വേണ്ടി വിലയിരുത്തലുകൾ നടത്തുമ്പോഴും ഞങ്ങളെത്രത്തോളം വലിയവരായിരുന്നാലും.

എത്രയധികം ഭംഗിയായി ഞങ്ങളുടെ കടമകളെയും ശുശ്രൂഷകളെയും നിർവഹിക്കുന്നവരായിരുന്നാലും ഇതിലും മനോഹരമായി ചെയ്യാനുള്ള ദൈവകൃപകളെയും.

ഇതിലും അധികമായി വളരാനും. ഫലം പുറപ്പെടുവിക്കാനുമായി ദൈവം ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന അനുഗ്രഹ സാധ്യതകളെയുമാണ് ഞങ്ങൾ വിലകൽപ്പിക്കാതെ പോകുന്നത്.

ഞങ്ങളുടെ നല്ല ഈശോയേ. അനന്ത കാരുണ്യമേ. അങ്ങയുടെ കരുണാർദ്ര സ്നേഹത്തിൽ ഞങ്ങൾ അഭയം തേടുന്നു. മാനുഷികമായ ഞങ്ങളുടെ അഹംഭാവങ്ങൾക്ക് കടിഞ്ഞാണിടാനും.

എളിമയുടെ സുകൃതപുണ്യങ്ങളാൽ ഞങ്ങളുടെ ആത്മാവിനെ അലങ്കരിക്കാനും അവിടുന്ന് ഞങ്ങൾക്ക് സഹായമരുളണമേ. അതുവഴി ദൈവത്തോടും മനുഷ്യരോടുമുള്ള കടമകൾ യഥോചിതം നിർവഹിക്കാനും.

ആത്മാർഥമായും വിനീതഹൃദയത്തോടെയും ശുശ്രൂഷ ചെയ്യുവാൻ ഞങ്ങളെ സജ്ജരാക്കുകയും ചെയ്യണമേ... പരിശുദ്ധ വ്യാകുല മാതാവേ... ക്രൂശിതനായ ഈശോയുടെ തിരുമുറിവുകളെ ഞങ്ങളുടെ ഹൃദയത്തിലും പതിപ്പിച്ച് ഉറപ്പിക്കേണമേ... ആമേൻ

Tags

Share this story

From Around the Web