കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്‌,അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-58

എത്രയും പരിശുദ്ധയായ കന്യാമാതാവേ...

അങ്ങേ നിത്യസഹായം തേടി ജപമണി പ്രാർത്ഥനയോടെ എല്ലാ അമ്മമാരേക്കാളും സ്നേഹമയിയായ അമ്മയുടെ മടിത്തട്ടിൽ ഞങ്ങൾ അഭയം തേടുന്നു. ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെക്കുറിച്ച് വ്യത്യസ്ഥമായ ധാരണകൾ വച്ചു പുലർത്തുന്നവരാണ് ഞങ്ങൾ.

മനോഹരമായ വീടും. ഉയർന്ന ജോലിയും. സമ്പത്തും. ഐശ്യര്യവും. ആരോഗ്യവുമെല്ലാം ജീവിതത്തിലെ വലിയ ഭാഗ്യങ്ങളായി കരുതുന്ന ഞങ്ങൾക്ക്. യേശുവിനെ അറിയാൻ കഴിഞ്ഞതും.

മാമോദീസ സ്വീകരിക്കാൻ കഴിഞ്ഞതും. വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ കഴിഞ്ഞതുമെല്ലാം വലിയ ഭാഗ്യങ്ങളായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. ഞങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ സ്വാതന്ത്ര്യത്തെക്കാളും.

ഞങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ അവകാശത്തെക്കാളും വലുതായി നശ്വരമായ ജീവിതസൗഭാഗ്യങ്ങളെ വിലമതിക്കുമ്പോൾ ഞങ്ങൾക്കുള്ളിലെ ദൈവവരപ്രസാദത്തിന്റെ നീർച്ചാലുകൾ ക്രമേണ വറ്റിവരളുകയും. ഹൃദയം വെറും തരിശുനിലമായി മാറുകയും ചെയ്യുന്നു.

അമ്മേ... മാതാവേ... കർത്താവാണ് ഞങ്ങളുടെ ഓഹരിയും പാനപാത്രവും. ഞങ്ങളുടെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ് എന്ന് ആത്മാവിൽ ഉത്ഘോഷിക്കുവാനുള്ള കൃപ ഞങ്ങൾക്കു പകർന്നു തരേണമേ.

അപ്പോൾ ദൈവഭാഗ്യത്തിന്റെ സുകൃതവഴികളഭ്യസിച്ച് അനുഗ്രഹത്തിന്റെ സ്വർഗ്ഗീയാരാമത്തിൽ ഞങ്ങളും അവിടുത്തെ അനവരതം പാടി സ്തുതിക്കുക തന്നെ ചെയ്യും...

ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web