സന്ധ്യാപ്രാര്‍ത്ഥന.... തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും
കാരുണ്യവാനായ ഞങ്ങളുടെ നല്ല ഈശോയെ... അവിടുന്ന് നൽകിയതല്ലാതെ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലാ എന്ന് ഞങ്ങൾ അറിയുന്നു. ഈ നിമിഷം വരെ അങ്ങേ സ്നേഹവും അനുഗ്രഹവും ഒന്നുമാത്രമാണ് ഞങ്ങൾക്ക് പൊരുതാനുള്ള ശക്തിയും നിലനിൽക്കുവാനുള്ള ഊർജ്ജവും പ്രദാനം ചെയ്തത്. ഈ പ്രാർത്ഥനാവേളയിൽ അങ്ങേ പരിശുദ്ധാത്മാവിനെ ഈ സന്ധ്യാ പ്രാർത്ഥനക്കായി കൂടിയിരിക്കുന്ന എല്ലാ കുടുംബങ്ങളിലേക്കും അയക്കേണമേ. അഭിഷേകമായി ആന്തരീകസൗഖ്യമായി ആത്മാവ് എല്ലാവരുടെയും മേൽ ആവസിക്കട്ടെ. വിടുതലും ആത്മവിശ്വാസവും സകലരിലും നിറയുവാൻ ഈശോയുടെ ആത്മാവേ ഇറങ്ങി വരേണമെ.
നന്ദി നിറഞ്ഞ ഹൃദയത്തോടും ജ്വലിക്കുന്ന ആത്മാവോടും കൂടി ഞങ്ങളുടെ കുടുംബങ്ങളോന്നാകെ പ്രാർത്ഥിക്കുന്നു. വാടിപ്പോയത് നനക്കേണമേ. തണുത്തുറഞ്ഞുപോയത് തീയിൽ അഭിഷേകം ചെയ്യണേ. നാഥാ ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകാതെ പോകരുതെ. ഞങ്ങളുടെ അപേക്ഷകൾ ഗൗനിക്കാതിരിക്കരുതേ. പാപികളും ബലമില്ലാത്തവരുമാണ് ഞങ്ങൾ. എങ്കിലും അങ്ങേ കാരുണ്യം ഞങ്ങളെ താങ്ങി നിർത്തട്ടെ... നന്ദി ഈശോയെ... നന്ദി പരിശുദ്ധാത്മാവേ... നന്ദി ആബാ പിതാവേ... ആമേൻ See less