കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.പ്രഭാത പ്രാർത്ഥന.........
ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ...
പരിശുദ്ധ കീർത്തനങ്ങളാൽ സ്വർഗത്തിൽ അവിടുത്തേക്കു മഹത്വം നൽകുകയും, അനശ്വരതയിൽ യഥോചിതം അങ്ങയെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോടും. പ്രധാന ദൈവദൂതന്മാരോടും ഒന്നു ചേർന്ന് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ വാഴ്ത്തി സ്തുതിക്കുന്നു. അനുദിന ജീവിതത്തിൽ പാപപ്രലോഭനങ്ങൾക്കു വിധേയരായി ഞങ്ങൾ ബലഹീനരായി തീരാതിരിക്കാൻ കൂദാശകളുടെ വരപ്രസാദത്തിലൂടെ ഞങ്ങളെ നന്മയിലേക്കു നയിക്കുന്ന ആത്മീയഗുരുക്കന്മാരിലൂടെ വിശുദ്ധ. മിഖായേൽ മാലാഖയുടെ സാനിധ്യമറിയാനും.
ഭൗതികജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്ക് ഉത്തരമേകാനും. ദൈവഹിതം വിവേചിച്ചറിയാനും ഞങ്ങളെ സഹായിക്കുന്ന ദൈവവചനവാഹകരിലൂടെ വിശുദ്ധ. ഗബ്രിയേൽ മാലാഖയുടെ ദൗത്യം ഞങ്ങളിൽ പൂർത്തീകരിക്കപ്പെടാനും. പാപത്തിന്റെയും രോഗത്തിന്റെയും മുറിവുകളാൽ വ്രണിതമായ ഞങ്ങളുടെ ആത്മീയാന്ധത നീക്കപ്പെടുന്ന സൗഖ്യത്തിന്റെ ആശ്വാസമായും.
അനുഭവമായും വിശുദ്ധ. റഫായേൽ മാലാഖയുടെ സ്പർശമറിയാനും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങളെ ഭാഗ്യപ്പെടുത്തുകയും. രക്ഷയുടെ അവകാശികളായിരിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യുവാൻ അങ്ങ് നിയോഗിച്ചിരിക്കുന്ന മാലാഖമാരുടെ സ്വർഗീയസഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
മുഖ്യദൈവദൂതന്മാരേ.കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കുകയും. ദൈവകൃയാൽ നിങ്ങളുടെ പക്കൽ ഭരമേൽപ്പിച്ചിരിക്കുന്ന ഞങ്ങളെ ഇന്നുമെന്നേയ്ക്കും കാത്തുകൊള്ളുകയും ചെയ്യണമേ...
വിശുദ്ധ മിഖായേൽ,
വിശുദ്ധ ഗബ്രിയേൽ,
വിശുദ്ധ റഫായേൽ മാലാഖമാരേ. ഞങ്ങൾക്ക് കാവലായും, കോട്ടയായും, കൂട്ടായും എന്നും അരികിലുണ്ടാകേണമേ...അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ