കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്അവരെ രക്ഷിക്കുന്നു - പ്രഭാത പ്രാര്‍ത്ഥന

ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ...
പരിശുദ്ധ കീര്‍ത്തനങ്ങളാല്‍ സ്വര്‍ഗത്തില്‍ അവിടുത്തേക്കു മഹത്വം നല്‍കുകയും, അനശ്വരതയില്‍ യഥോചിതം അങ്ങയെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോടും. പ്രധാന ദൈവദൂതന്മാരോടും ഒന്നു ചേര്‍ന്ന് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ വാഴ്ത്തി സ്തുതിക്കുന്നു. അനുദിന ജീവിതത്തില്‍ പാപപ്രലോഭനങ്ങള്‍ക്കു വിധേയരായി ഞങ്ങള്‍ ബലഹീനരായി തീരാതിരിക്കാന്‍ കൂദാശകളുടെ വരപ്രസാദത്തിലൂടെ ഞങ്ങളെ നന്മയിലേക്കു നയിക്കുന്ന ആത്മീയഗുരുക്കന്മാരിലൂടെ വിശുദ്ധ. മിഖായേല്‍ മാലാഖയുടെ സാനിധ്യമറിയാനും. ഭൗതികജീവിതത്തിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമേകാനും. ദൈവഹിതം വിവേചിച്ചറിയാനും ഞങ്ങളെ സഹായിക്കുന്ന ദൈവവചനവാഹകരിലൂടെ വിശുദ്ധ. ഗബ്രിയേല്‍ മാലാഖയുടെ ദൗത്യം ഞങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടാനും. പാപത്തിന്റെയും രോഗത്തിന്റെയും മുറിവുകളാല്‍ വ്രണിതമായ ഞങ്ങളുടെ ആത്മീയാന്ധത നീക്കപ്പെടുന്ന സൗഖ്യത്തിന്റെ ആശ്വാസമായും. അനുഭവമായും വിശുദ്ധ. റഫായേല്‍ മാലാഖയുടെ സ്പര്‍ശമറിയാനും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞങ്ങളെ ഭാഗ്യപ്പെടുത്തുകയും. രക്ഷയുടെ അവകാശികളായിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ അങ്ങ് നിയോഗിച്ചിരിക്കുന്ന മാലാഖമാരുടെ സ്വര്‍ഗീയസഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
മുഖ്യദൈവദൂതന്മാരേ.കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയും. ദൈവകൃയാല്‍ നിങ്ങളുടെ പക്കല്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ഞങ്ങളെ ഇന്നുമെന്നേയ്ക്കും കാത്തുകൊള്ളുകയും ചെയ്യണമേ...
വിശുദ്ധ മിഖായേല്‍,
വിശുദ്ധ ഗബ്രിയേല്‍,
വിശുദ്ധ റഫായേല്‍ മാലാഖമാരേ... ഞങ്ങള്‍ക്ക് കാവലായും, കോട്ടയായും, കൂട്ടായും എന്നും അരികിലുണ്ടാകേണമേ... ആമേന്‍