മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ. അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. പ്രഭാത പ്രാർത്ഥന

 
 jesus christ-64

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...പരമാർത്ഥഹൃദയർ അവിടുത്തെ മുഖം ദർശിക്കുമെന്നുള്ള വിശ്വാസത്തിൽ ശരണപ്പെട്ട് ഈ പ്രഭാതത്തിലും തിരുനാമസങ്കീർത്തനങ്ങളോടെ ഞങ്ങൾ അവിടുത്തെ തിരുമുൻപിൽ അണഞ്ഞിരിക്കുന്നു.

പലപ്പോഴും അധികമായി സ്നേഹിച്ചു ഹൃദയത്തോടു ചേർത്തു പിടിച്ച പ്രിയപ്പെട്ടവരുടെ പരിഗണന ലഭിക്കാതെ ജീവിതത്തിൽ തളർന്നു പോകുന്നവരുണ്ട്.

മാതാപിതാക്കളിൽ നിന്നും ഞങ്ങളാഗ്രഹിച്ച സ്നേഹവും വാത്സല്യവും കിട്ടാതെ വന്നതുകൊണ്ടാണ് ഞങ്ങൾ പുറമെയുള്ള സൗഹൃദങ്ങളെ ആശ്രയിച്ചത് എന്നു പരിഭവിക്കുന്ന മക്കളും. ജീവിതപങ്കാളിയുടെ അവഗണനയിൽ മനംനൊന്താണ് ഞങ്ങൾ മരണത്തെ പോലും ഒരു നിമിഷത്തേക്ക് ആഗ്രഹിച്ചു പോയത്.

ഞങ്ങളുടെ കുഞ്ഞുമക്കളുടെ മുഖം ഓർത്തു മാത്രമാണ് ഞങ്ങളിന്നും പിടിച്ചു നിൽക്കുന്നത് എന്നു ഹൃദയം തകർന്നു വിലപിക്കുന്ന കുടുംബജീവിതങ്ങളും ഇന്നും ഞങ്ങൾക്കു ചുറ്റുമുണ്ട്.

ഈശോയേ... സ്നേഹം പങ്കുവയ്ക്കാനും ഞങ്ങൾക്കു ചുറ്റുമുള്ളവരെ പരിഗണിച്ചു ചേർത്തു പിടിക്കാനുമുള്ള മനസ്സ് ഞങ്ങളുടെ തിരക്കുകളെ കൂട്ടുപിടിച്ച് ഇനിയും ഞങ്ങൾ നഷ്ടപ്പെടുത്താതിരിക്കട്ടെ.

ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുത്തി സ്നേഹത്തിൽ പോലും കാപട്യം നിറയ്ക്കുന്ന ഈ ലോകത്ത് നിഷ്കളങ്കമായ ഹൃദയത്തോടെയും. കറയറ്റ സ്നേഹത്തോടെയും പരസ്പരം മനസ്സിലാക്കി ജീവിക്കാനുള്ള കൃപ സമൃദ്ധമായി ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ... ഈശോയുടെ ദിവ്യഹൃദയമേ... ക്ഷമയെന്ന പുണ്യം അഭ്യസിക്കുവാൻ കൃപ ചെയ്യണമേ.

... ആമേൻ

Tags

Share this story

From Around the Web