കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ!അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ! പ്രഭാത പ്രാർത്ഥന

പരിശുദ്ധ ദൈവമാതാവേ...
കലുഷിതമായിരിക്കുന്ന ഞങ്ങളുടെ മനസ്സിന്റെ കൊടുങ്കാറ്റുകളെ ശാന്തമാക്കാനും. ദുഃഖങ്ങളെ അതിജീവിക്കാനും അമ്മയോടൊപ്പം ജപമാല പ്രാർത്ഥനയിൽ ഞങ്ങളഭയം തേടിയണയുന്നു. പലരുടെയും മാനസികവും ശാരീരികവുമായ ജീവിതത്തകർച്ചയ്ക്കു കാരണം കുടുംബങ്ങളിൽ പോലും ഇന്ന് ശിഥിലമായി തീരുന്ന ഹൃദയബന്ധങ്ങളാണ്.
എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെയുള്ളവരെ ഒന്നു മനസ്സിലാക്കാനോ. അവരുടെ ഭാഗത്തു നിന്നു ചിന്തിക്കാനോ ഒരിക്കൽ പോലും കഴിയാതെ വരുമ്പോഴും. തെറ്റു പറ്റിപ്പോയാൽ മനസ്സു തുറന്നു പരസ്പരം ക്ഷമ ചോദിക്കാൻ തയ്യാറാകാതിരിക്കുമ്പോഴും.
എപ്പോഴും കൂടെത്തന്നെയുണ്ടെന്ന ഒരു വാക്കിന്റെ കരുതൽ പ്രവൃത്തികളിലൂടെ പകർന്നു കൊടുക്കാൻ കഴിയാതെ വരുമ്പോഴും. ഊഷ്മളമായി തുടരേണ്ട സ്നേഹഭാവങ്ങൾ ഞങ്ങളിൽ നിന്നും അന്യമായി തീരുന്നു.
രക്ഷകന്റെ അമ്മേ. ഞങ്ങളുടെ മാതാവേ. രക്ഷയിലുള്ള പ്രത്യാശയും. പ്രതീക്ഷയും ഞങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. സ്നേഹമായും കരുണയായും ഞങ്ങളുടെ ഹൃദയസ്ഥാനത്തേക്ക് അങ്ങ് ഗാഢമായി ഉൾപ്രവേശിക്കേണമേ.
നിശബ്ദതയിലും ഏകാന്തതയിലും ദുർബലരായി തീരുന്ന ഞങ്ങളുടെ മനുഷ്യപ്രകൃതിയെ പ്രാർത്ഥനയും വിശ്വാസവും വഴി ശക്തിയാർജ്ജിക്കാൻ വരമരുളുകയും. പ്രാർത്ഥനകൾ കൈക്കൊണ്ട് ഞങ്ങളെ സ്നേഹത്തിൽ ഉറപ്പിക്കുകയും. സമാധാനത്തിൽ പരിപാലിക്കുകയും ചെയ്യാൻ കനിവുണ്ടാകുകയും ചെയ്യണമേ...
സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ