കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. പ്രഭാത പ്രാർത്ഥന
കാരുണ്യവാനായ ഞങ്ങളുടെ ദൈവമേ... കഷ്ടതയുടെ കാലങ്ങളിൽ കോട്ടയും അഭയവുമായിരുന്നവനേ. ഈ പ്രഭാതത്തിലും ഞങ്ങളങ്ങയുടെ കാരുണ്യത്തെ ഉച്ചത്തിൽ പ്രകീർത്തിക്കുകയും അങ്ങയുടെ ശക്തിയെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.
ജീവിതത്തിൽ ചിലരുടെ സന്തോഷമാഗ്രഹിച്ചു കൊണ്ട് ചെയ്തു കൊടുത്ത പ്രവർത്തികളോ. നന്മയ്ക്കു വേണ്ടി പരിചയപ്പെടുത്തിക്കൊടുത്ത മാർഗ്ഗനിർദേശങ്ങളോ പ്രതീക്ഷിക്കാത്ത തിരിച്ചടികളുണ്ടാക്കിയപ്പോഴും.
അതുമൂലം അവരുടെ ജീവിതത്തിൽ നഷ്ടങ്ങളും മഃനപ്രയാസങ്ങളുമുണ്ടായപ്പോഴും ഞങ്ങൾ കാരണം ഇങ്ങനെയൊക്കെ സംഭവിച്ചു പോയല്ലോ എന്ന കുറ്റബോധത്തെക്കാളേറെ ഇതൊന്നും യാതൊരു വിപരീത ഉദ്ദേശത്തോടെയും ചെയ്തതല്ല എന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്താനാവാതെ വന്നപ്പോഴുണ്ടായ മാനസിക പീഡനമാണ് ഞങ്ങളെയേറെ തളർത്തിക്കളഞ്ഞത്.
ഈശോ നാഥാ... ഞങ്ങളുടെ പ്രയാസങ്ങളെ മനസ്സിലാക്കുകയും ഞങ്ങളെ അശ്വസിപ്പിക്കുകയും ചെയ്യുന്നവനേ. ഞങ്ങൾക്കു ചുറ്റുമുള്ള സങ്കടങ്ങളുടെയും തെറ്റിദ്ധാരണകളുടെയും എരിയുന്ന തീച്ചൂളയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
ഞങ്ങളെ ശിരസ്സുയർത്തി നിർത്തുന്ന അങ്ങയുടെ സത്യത്തിന്റെ പ്രകാശത്തിൽ നിത്യവും നിലകൊള്ളാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ പുലർത്തുകയും അതുവഴി ഞങ്ങളുടെ പ്രയത്നങ്ങൾ ഫലമണിയാനും. അങ്ങയുടെ നാമം മഹത്വപ്പെടാനും വരമരുളുകയും ചെയ്യണമേ... ക്ഷമയുടെ ദർപ്പണമായ ദൈവമാതാവേ... ജീവിതക്ലേശങ്ങൾ ക്ഷമാപൂർവ്വം സഹിക്കുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ... ആമേൻ