അവിടുത്തോട് വിട്ടകലാതെ ചേർന്നു നിൽക്കുക. നിന്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും. പ്രഭാത പ്രാർത്ഥന

സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ... ഈ പ്രഭാതത്തിലും അവിടുത്തെ കരുണയിൽ ആശ്രയിച്ചു കൊണ്ട് ഞങ്ങൾ ഉണർന്നെഴുന്നേൽക്കുമ്പോൾ. ഓരോ ദിവസവും ഞങ്ങൾക്കാവശ്യമായ എല്ലാ നന്മകളും ഒരുക്കി വച്ചു കൊണ്ട് ഞങ്ങളെ പരിപാലിക്കുന്ന അവിടുത്തെവൻ കൃപയെയോർത്ത് ഞങ്ങൾ നന്ദി പറയുന്നു.
ജീവിതയാത്രയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നവരും. ഞങ്ങളെ സ്വാധീനിച്ചവരും. ഏറ്റവുമടുത്ത ഹൃദയസ്ഥാനം സ്വന്തമാക്കിയവരുമായ ചില സൗഹൃദങ്ങളുണ്ട്. ഞങ്ങൾക്ക് താങ്ങും തണലുമായി കൂടെ നിൽക്കുകയും.
ഞങ്ങളുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും പകുത്തെടുക്കുകയും ചെയ്തിരുന്ന ചില സ്നേഹബന്ധങ്ങൾ. ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് അവർ ഞങ്ങളെ മറക്കുകയോ. വിട്ടു പോവുകയോ. അന്വേഷിക്കാതിരിക്കുകയോ ചെയ്തപ്പോൾ അവരാണ് ഞങ്ങളുടെ കരുത്തെന്നും ലോകമെന്നുമുള്ള ഞങ്ങളിലെ വിശ്വാസം ഞങ്ങളെയേറെ തളർത്തുകയും ദുർബലരാക്കുകയും ചെയ്തു.
കർത്താവേ. ഞങ്ങളുടെ ഹൃദയങ്ങളെ അറിയുന്നവനേ. പെറ്റമ്മ മറന്നാലും മറക്കാത്ത അവിടുത്തെ സ്നേഹത്തിൽ ഞങ്ങളിതാ ഞങ്ങളുടെ ആശ്രയവും ആശ്വാസവും അർപ്പിച്ചിരിക്കുന്നു.
കരുണയോടെ ഞങ്ങളെ നോക്കണമേ. ഞങ്ങൾ അനുഭവിക്കുന്ന മന:ക്ലേശങ്ങളെയും. ഞങ്ങളുടെ ഹൃദയഭാരങ്ങളെയും അവിടുന്ന് ഏറ്റെടുക്കണമെ. അവിടുത്തെ അചഞ്ചലമായ സ്നേഹത്തിലും. ശാശ്വതമായ പ്രത്യാശയിലും ഏറ്റവുമധികം മനോബലത്തോടെ ജീവിക്കാനുള്ള അനുഗ്രഹമേകുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ