ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പ്രഭാത പ്രാർത്ഥന

 
Jesus

ദിവ്യകാരുണ്യസ്ഥനായ ഈശോയേ... അനന്ത സ്നേഹകാരുണ്യമേ. ആത്മാവിലും ശക്തിയിലും പൂർണ ഹൃദയത്തോടെ അങ്ങയെ ആരാധിച്ചു കൊണ്ട് നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളിതാ അവിടുത്തെ സന്നിധിയിൽ അണയുന്നു.

ആത്മീയ ജീവിതത്തിൽ വലിയ ഉണർവും. അഭിഷേകാനുഗ്രഹങ്ങളും സ്വന്തമാകുന്ന ഈ ദിവസം ഞങ്ങളിലുള്ള അലസതയും മടിയുമൊക്കെ കൈവെടിഞ്ഞ് ദിവ്യബലിയിൽ പങ്കുചേരാൻ. ആത്മാർത്ഥമായ ഹൃദയാനുതാപത്തോടെയും. ആഴമാർന്ന സ്നേഹത്തോടെയും ദിവ്യകാരുണ്യത്തിൽ സയോഗ്യം അങ്ങയെ സ്വീകരിക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

ഈ ലോകവസ്തുകളിൻ മേലുള്ള ആഗ്രഹങ്ങളിലും വ്യഗ്രതകളിലും ഉപരിയായി എന്റെ ഈശോയ്ക്കു വേണ്ടി എനിക്കെന്തും ചെയ്യാൻ സാധിക്കും എന്ന ഉൾക്കരുത്തിൽ ഞങ്ങളുടെ പ്രാർത്ഥനകളിലും അപേക്ഷകളിലും ആത്മസമർപ്പണം ചെയ്യാൻ ദിവ്യകാരുണ്യ സ്നേഹത്തിൽ ഞങ്ങളെ അവിടുന്നു ശക്തരാക്കണമേ.

നശ്വര സന്തോഷങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ ഹൃദയാഭിലാഷങ്ങളും നിയോഗങ്ങളുമൊക്കെ മാറ്റി വച്ചു കൊണ്ട് അല്പസമയമെങ്കിലും ആത്മാവിൽ അവിടുത്തോടൊപ്പം ഉണർന്നിരിക്കാനും ജീവിതത്തിന്റെ പരീക്ഷണങ്ങളിലും മരുഭൂമിയനുഭവങ്ങളിലും അങ്ങയിൽ ആശ്രയിച്ചു കൊണ്ട് അതിജീവനത്തിലും അനുഗ്രഹത്തിലും അങ്ങയോടൊപ്പം ജീവിക്കാനും ദിവ്യകാരുണ്യ സാനിധ്യത്തിലും സഹവാസത്തിലും അവിടുന്നു ഞങ്ങൾക്കു തുണയരുളുകയും ചെയ്യണമേ...

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web