കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. പ്രഭാത പ്രാർത്ഥന

 
 jesus christ-63

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവമേ... ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടുത്തെ സ്നേഹത്തിലും ഐക്യത്തിലും സഹവാസത്തിലും ജീവിക്കാനുള്ള അതിയായ ആഗ്രഹത്തോടെ അവിടുത്തേക്ക് സ്തുതി ചൊല്ലി ഞങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നവരാണു ഞങ്ങൾ.

എന്നിട്ടും ഞങ്ങളുടെ കുടുംബ ബന്ധങ്ങളിലും. സഹോദര സ്നേഹത്തിലും. സൗഹൃദ കൂട്ടായ്മകളിലുമൊന്നും ഐക്യത്തിൽ നിലനിൽക്കാനോ. സ്നേഹത്തിൽ വർത്തിക്കാനോ. സഹകരണ മനോഭാവത്തിൽ പുലരാനോ ഞങ്ങൾക്കു കഴിയാറില്ല. ഭിന്നതകളും കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വിദ്വേഷങ്ങളും ഞങ്ങളിൽ ഭരണം നടത്തുകയും.

തുറന്നു പ്രകടിപ്പിക്കാത്ത മാത്സര്യചിന്തകളാൽ ഞങ്ങളുടെ ഹൃദയബന്ധങ്ങൾ തമ്മിൽ പരസ്പരമുള്ള അകലങ്ങളെ ഹൃദയത്തിൽ ഒളിപ്പിച്ചു ജീവിക്കുകയും ചെയ്യുന്നു. എത്രയും പരിശുദ്ധ ത്രീത്വമേ... ഞങ്ങളുടെ ആത്മാവിന്റെ ആനന്ദവും ആശ്വാസവുമായ ദൈവമേ... ഞങ്ങളങ്ങയെ സ്നേഹിക്കുന്നു. ഇന്നു മാത്രമല്ല.

ജീവിതത്തിന്റെ ഓരോ നിമിഷവും ആഴമളക്കാനാവാത്ത അവിടുത്തെ കരുണയിൽ നിന്നും ഞങ്ങളുടെ ആത്മശരീരങ്ങൾക്കാവശ്യമായ വരപ്രസാദങ്ങളെ സ്വീകരിക്കാനും. പരസ്പരമുള്ള സ്നേഹത്തിലും ഐക്യത്തിലും അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള കൃപയും സഹായവും നിറച്ച് ഞങ്ങളെ അനുഗ്രഹിച്ച് ആശിർവദിക്കണമേ...

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web