ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ! പ്രഭാത പ്രാർത്ഥന
 

 
 jesus christ-66

ദിവ്യകാരുണ്യസ്ഥനായ ഞങ്ങളുടെ നല്ല ഈശോയേ... ആത്മാവിലും സത്യത്തിലും ജീവനിലും അങ്ങയുടെ ദിവ്യഹൃദയത്തെ ആരാധിച്ചു കൊണ്ട് പരമ പരിശുദ്ധമായ ബലിയർപ്പണത്തിനായി തിരുസന്നിധി തേടി ഞങ്ങളണയുന്നു. അനുദിന ജീവിതത്തിലെ നിരവധിയായ പ്രതികൂലങ്ങൾക്കിടയിൽ. മോശമായ ജീവിതാവസ്ഥകളിൽ.

പലവിധമായ തിരക്കുകളുടെയും തിടുക്കങ്ങളുടെയും ആശങ്കകളുടെയും ആധികളുടെയും മധ്യേ നിന്നും ബലിയർപ്പണത്തിനായി വന്നു ചേരുന്നവരാണു ഞങ്ങൾ. അതുകൊണ്ടു തന്നെയാവാം വേണ്ടത്ര ശ്രദ്ധയോ.

പരിഗണനയോ പ്രാധാന്യമോ കൊടുക്കാൻ കഴിയാതെ പോകുന്ന ഞങ്ങളുടെ അർപ്പണങ്ങളും പ്രാർത്ഥനയും പലപ്പോഴും ഞങ്ങൾക്കും ഞങ്ങളുടെ സ്നേഹ പരിസരങ്ങൾക്കും ഒരനുഗ്രഹമോ അനുഭവമോ ആയി തീരാതെ ഞങ്ങളെ കടന്നു പോകുന്നത്.

ഈശോയേ... ഇനിയും കാത്തിരുന്നു മടുത്തിട്ടില്ലെന്നും സ്നേഹിച്ചു തളർന്നിട്ടില്ലെന്നും ഓർമ്മിപ്പിക്കുന്ന ദിവ്യകാരുണ്യ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ അവിടുന്നു വീണ്ടെടുത്തു ഉജ്ജ്വലിപ്പിക്കണമേ.

ഞങ്ങളുടെ സകല ആശ്വാസങ്ങളുടെയും ശക്തിയും ഉറവിടവുമായി അങ്ങു ഞങ്ങളുടെ ജീവിതങ്ങളോട് ചേർന്നിരിക്കണമേ.

ഓരോ കുർബാനയർപ്പണത്തിലും ഒരുക്കമുള്ള ഭക്തിയിലും വിശ്വാസത്തിലും പങ്കുചേരാനും നിത്യരക്ഷയുടെയും ജീവന്റെയും അനുഗ്രഹങ്ങളെ അവകാശമാക്കാനും ഞങ്ങളുടെ ജീവിതങ്ങൾക്ക് അവിടുത്തെ കൃപ നൽകുകയും ചെയ്യണമേ... പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web