എന്റെ ഹൃദയം അങ്ങേക്കു വേണ്ടി ദാഹിക്കുന്നു. എന്റെ ആത്മാവ് അങ്ങയെ തേടുന്നു.  പ്രഭാത പ്രാർത്ഥന

 
jesus

ദിവ്യകാരുണ്യ ഈശോയേ... അങ്ങയെ അറിയുവാനും Iസ്നേഹിക്കുവാനും പുതിയൊരു ദിവസം കൂടി ഞങ്ങളുടെ ജീവിതത്തിൽ അനുവദിച്ചതിന് നന്ദി പറയുന്നതിനോടൊപ്പം എല്ലാ കാര്യങ്ങളിലും അവിടുത്തെ തിരുവിഷ്ടം തേടാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. ഈ ലോകത്തിൽ എല്ലാറ്റിലുമുപരിയായി അങ്ങു ഞങ്ങളെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു.

എന്നിട്ടും അങ്ങയുടെ സ്നേഹം തിരിച്ചറിയാനാവാതെ. ഞങ്ങളുടെ സമ്പത്തിലും കഴിവുകളിലും പുറംമോടികളിലും മാത്രം ആകൃഷ്ടരാകുന്നവരുടെ സ്നേഹത്തിനു വേണ്ടി എന്തിനെയും നഷ്ടപ്പെടുത്താനും ആരെയും ഉപേക്ഷിക്കാനും ഞങ്ങൾ തയ്യാറാവുമ്പോഴും.

സ്നേഹിക്കുന്നവർ അംഗീകരിക്കുമോ എന്ന ഭയത്താൽ ഞങ്ങളുടെ കുറ്റങ്ങളെയും കുറവുകളെയും മൂടി വച്ചു കൊണ്ട് അവരുടെ സ്നേഹം നേടിയെടുക്കാൻ പരിശ്രമിക്കുമ്പോഴും എല്ലാ അയോഗ്യതകളോടും കൂടെ ഞങ്ങളെ സ്നേഹിക്കാനും. ഞങ്ങളോടൊത്ത് വസിക്കാനും തയ്യാറായി ദിവ്യസക്രാരിയിൽ മറഞ്ഞിരിക്കുന്ന സ്നേഹം മാത്രമായ ഒരു ദൈവം ഞങ്ങൾക്കുണ്ടെന്ന സത്യം ഞങ്ങളുടെ ഓർമ്മകളിൽ പോലും കടന്നു വരാറില്ല.

സ്നേഹനാഥാ. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. ഞങ്ങളുടെ വീഴ്ച്ചകളും അകൽച്ചകളും പൊറുത്തു തരണേ. അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കുകയും. ഞങ്ങളിലെ ശൂന്യത നീക്കി ഞങ്ങളെ അവിടുന്ന് നേടിയെടുക്കുകയും ചെയ്യണമേ. സർവ്വ വസ്തുക്കളെക്കാളും.

ഞങ്ങളുടെ എല്ലാ ഇഷ്ടങ്ങളെക്കാളുമധികമായി അങ്ങയെ സ്നേഹിക്കാനും. ജീവിതകാലം മുഴുവൻ അങ്ങയുടെ സ്നേഹത്തിന്റെ തണലിൽ ജീവിക്കാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web