എന്റെ ഹൃദയം നിനക്കു വേണ്ടി തുടിക്കുന്നു. എനിക്കു നിന്നോട് നിസ്സീമമായ കരുണ തോന്നുന്നു. കർത്താവ് അരുളിച്ചെയ്യുന്നു. പ്രഭാത പ്രാർത്ഥന

 
jesus

സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... ഓരോ പ്രഭാതത്തിലും മക്കളോടെന്ന പോലെ ഞങ്ങളോട് അലിവു കാണിക്കുകയും. ഞങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ അളവില്ലാത്ത കാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. ജീവിതത്തിൽ നിരന്തരമായി നേരിടേണ്ടി വന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളർന്നു തുടങ്ങിയപ്പോഴും.

ജീവിതം കൈവിട്ടു പോകുമെന്നു തോന്നിയ സാഹചര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയപ്പോഴും. പുറമേ പ്രകടിപ്പിക്കാനാവാത്ത ദുഃഖങ്ങളെയും ഭാരങ്ങളെയും നെഞ്ചിലൊതുക്കിയപ്പോഴും കർത്താവേ... മറ്റാരെക്കാളുമധികമായി ഞങ്ങളെയും. ഞങ്ങളുടെ പ്രാർത്ഥനകളിൽ കലർന്ന കണ്ണുനീരുകളെയും തിരിച്ചറിഞ്ഞത് അങ്ങു മാത്രമാണല്ലോ.

കർത്താവേ... ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശവും രക്ഷയുമായവനെ. കരുണയോടെ ഞങ്ങളെ കാത്തു കൊള്ളണമേ. മനസ്സു മടുപ്പിക്കുന്ന ഞങ്ങളുടെ ചിന്തകളിലും നിരാശകളിലും ഇടറി വീണു പോകാതെ അങ്ങു കൂടെയുണ്ടെന്നുള്ള മനോധൈര്യത്തിലും പ്രത്യാശയിലും ജീവിക്കാനുള്ള കൃപ നൽകണമേ. ഞങ്ങളാഗ്രഹിക്കുന്ന സന്തോഷമല്ല.

അങ്ങാഗ്രഹിക്കുന്ന നന്മയിലും സന്തോഷത്തിലും ഞങ്ങളുടെ ജീവിതം നയിക്കപ്പെടുവാനുള്ള അനുഗ്രഹമേകി അങ്ങു തന്നെ ഞങ്ങളെ പരിപാലിക്കുകയും. സ്വസ്ഥരാക്കുകയും ചെയ്യണമേ...

വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web