എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും. പ്രഭാത പ്രാർത്ഥന

 
 jesus christ-63

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... പുതിയൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയ അവിടുത്തെ അളവില്ലാത്ത സ്നേഹത്തിനു നന്ദി. ഇന്നേ ദിവസത്തെ ഞങ്ങളുടെ വാക്കുകളും. പ്രവൃത്തികളും.

ഹൃദയത്തിലെ വികാരവിചാരങ്ങളും അവിടുത്തെ ദൃഷ്ടിയിൽ സ്വീകര്യമായിരിക്കാനുള്ള കൃപയ്ക്കായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. കഴിഞ്ഞ കാലത്തിൽ ചെയ്തുപോയ തെറ്റുകളെക്കുറിച്ചോർത്ത് മനസ്താപപ്പെട്ടു ജീവിക്കുന്നവരോടും.

ജീവിതത്തിൽ തങ്ങൾ കടന്നുപോയ ദുരനുഭവങ്ങളുടെ ഓർമ്മകളിൽ പെട്ട് ഉരുകി തീരുന്നവരോടും ഒരൽപ്പം പോലും മനസ്സലിവു കാണിക്കാതെ കൂടുതൽ മോശമായ സാഹചര്യങ്ങളിലേക്കും.

തീരുമാനങ്ങളിലേക്കും അവരെ തള്ളിവീഴ്ത്തുന്ന രീതിയിൽ പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്നവരായി പലപ്പോഴും ഞങ്ങൾ മാറാറുണ്ട്.

ഈശോയേ. പാപികളും ബലഹീനരുമായ ഞങ്ങളോട് കരുണയായിരിക്കണമേ. മറ്റുള്ളവരുടെ മനോദുഃഖങ്ങളിൽ അനുകമ്പയോടെ പെരുമാറാനും. അവരുടെ നിരാശകളിൽ പ്രത്യാശ പകരാനുമുള്ള കനിവും കരുതലും ആവോളം ഞങ്ങളിൽ നിറയ്ക്കണമേ.

അവിടുത്തെ സന്നിധിയിൽ സമാധാനം കണ്ടെത്താൻ സഹായിക്കുന്ന കരുണയാലും. ആത്മധൈര്യത്താലും ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളെ നിരന്തരം അവിടുന്ന് പ്രകാശിപ്പിക്കുകയും ചെയ്യണമേ...

വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ

Tags

Share this story

From Around the Web