എന്റെ വിശ്വസ്‌തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും; എന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

ദിവ്യകാരുണ്യ നാഥാ... ഞങ്ങളുടെ ജീവന്റെയും ശക്തിയുടെയും ഉറവിടമേ. ഞങ്ങളോടൊപ്പം നിത്യവും വസിക്കാൻ പരിശുദ്ധ കുർബാനയായി തീർന്നവനേ. ഞങ്ങളങ്ങയെ സ്നേഹിക്കുന്നു. അവിടുത്തെ സ്നേഹബലിയിൽ പങ്കുചേരാൻ ഞങ്ങളെ അനുവദിച്ച കാരുണ്യത്തിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.

ജീവിതത്തിൽ പലപ്പോഴും ഞങ്ങൾക്കു ചുറ്റുമുള്ളവരെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയാതെ പോകുന്നതു കൊണ്ടല്ല. ഞങ്ങളുടെ ജീവിതത്തിന്റെ ഉയർച്ചക്കു വേണ്ടിയോ. ഞങ്ങളാഗ്രഹിക്കുന്ന സന്തോഷങ്ങളും സ്ഥാനങ്ങളും നേടിയെടുക്കുന്നതിനു വേണ്ടിയോ അവരുടെ സ്നേഹത്തെയും വിശ്വാസത്തെയും ഉപയോഗിക്കാനും.

അവരോടുള്ള ബന്ധങ്ങളെ വിലകുറച്ചു കാണാനും തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ പരസ്പരസ്നേഹങ്ങളിൽ മുറിവുകൾ ഉണ്ടായതും. ജീവിതത്തിലേറ്റവും ആവശ്യമായ സമാധാനത്തിനും സൗഖ്യങ്ങൾക്കും കുറവുകൾ സംഭവിച്ചതും.

സ്നേഹ നാഥാ. ഞങ്ങളുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും അറിയുന്നവനേ. അശരണരും പാപികളുമായ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളുടെ മനസ്സുകളിലും ചിന്തകളിലും പ്രവൃത്തികളിലും അങ്ങു വന്നു നിറയണമേ.

ഞങ്ങളുടെ ചുറ്റുമുള്ളവരെ സ്നേഹിക്കാനും. പരസ്പരം ബഹുമാനിക്കാനും. ബന്ധങ്ങളിൽ വിശുദ്ധി നിലനിർത്താനും ഞങ്ങൾക്ക് സഹായമേകുകയും. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സങ്കടങ്ങളിൽ സമാശ്വാസം നൽകാനും. കുറവുകളിൽ കരുത്തു പകരാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web