പ്രഭാത പ്രാർത്ഥന..........
തന്റെ നീതിവിധികളില്‍ താത്‌പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടും അവിടുന്ന്‌ ആര്‍ദ്രത കാണിക്കുന്നു

 
prayer

പ്രഭാഷകന്‍ 18 : 14

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ...
അങ്ങയുടെ അനന്തമായ കൃപയാൽ ഈ പുതിയ പ്രഭാതത്തിലേക്ക് ഞങ്ങളെ  ഉണർത്തിയതിന് ഞങ്ങൾ നന്ദി പറയുന്നു. കടന്നുപോയ രാത്രിയിൽ ഞങ്ങൾക്ക് നൽകിയ സംരക്ഷണത്തിനും, ഞങ്ങളുടെ ആയുസ്സിലേക്ക് കൂട്ടിത്തന്ന ഈ പുതിയ ദിവസത്തിനും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
കർത്താവേ, ഈ ദിവസത്തെ ഞങ്ങളുടെ എല്ലാ ചിന്തകളെയും വാക്കുകളെയും പ്രവർത്തികളെയും ഞങ്ങൾ അങ്ങയുടെ തിരുക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഇന്ന് ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അങ്ങയുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളതായിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ബുദ്ധിയെയും വിവേകത്തെയും അങ്ങ് നയിക്കണമേ. കോപത്തിൽ നിന്നും, അസൂയയിൽ നിന്നും, പരദൂഷണത്തിൽ നിന്നും, എല്ലാവിധ തിന്മകളിൽ നിന്നും ഞങ്ങളുടെ ഹൃദയത്തെയും നാവിനെയും കാത്തു സുക്ഷിക്കണമേ.
ഞങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ഞങ്ങൾ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സമാധാനവും സന്തോഷവും നിറയ്ക്കണമേ. ഇന്ന് ഞങ്ങൾ ചെയ്യുന്ന തൊഴിലുകളിലും കടമകളിലും അങ്ങയുടെ അനുഗ്രഹവും വിജയവും ഉണ്ടാകണമേ. തളർന്നുപോകുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് ശക്തമായ തുണയായിരിക്കണമേ.


കർത്താവേ, ഞങ്ങളെയും ഞങ്ങളുടെ ചുറ്റുമുള്ളവരെയും അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ പൊതിഞ്ഞു സൂക്ഷിക്കണമേ. പ്രലോഭനങ്ങളിൽ വീണുപോകാതെ പ്രാർത്ഥനയിൽ ഉണർന്നിരിക്കാനും, അങ്ങയോടുള്ള വ്യക്തിപരമായ സ്നേഹത്തിലും അടുപ്പത്തിലും വളരാനും ആവശ്യമായ കൃപ ഞങ്ങൾക്ക് നൽകണമേ.

ഈ ദിവസം മുഴുവൻ അങ്ങയുടെ സാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയട്ടെ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web