പ്രഭാത പ്രാർത്ഥന.........
നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്

 
prayer

പരമപരിശുദ്ധനായ ദിവ്യകാരുണ്യ ഈശോയെ... ഞങ്ങളുടെ രക്ഷകനായ യേശു ക്രിസ്തുവേ.
ഈ പ്രഭാതത്തിലും ഞങ്ങളുടെ തിരുനെറ്റിയിൽ വിശുദ്ധ കുരിശടയാളം വരച്ചു കൊണ്ട് ദൈവീകസംരക്ഷണത്തിന് ഞങ്ങളെ പൂർണമായി സമർപ്പിചു കൊണ്ട് അങ്ങയുടെ ബലിപീഠത്തിൻ അരികിൽ നിൽക്കുന്നു. ചെറുതും വലുതുമായ സഹനങ്ങളുടെ രൂപത്തിൽ കുരിശു വഹിക്കാനും, അപമാനത്തിന്റെയും തിരസ്കരണങ്ങളുടെയും ഭാവത്തിൽ കുരിശിൽ തറയ്ക്കപ്പെടാനും ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ നിർബന്ധിതരായി തീരാറുണ്ട്. അപ്പോഴൊക്കെയും എന്തിനാണ് ദൈവമേ ഈ കുരിശ് ഞങ്ങളുടെ ജീവിതത്തിൽ അനുവദിച്ചു നൽകിയത് എന്നു പരാതിപ്പെടാനും. കുരിശിന്റെ കയ്പ്പനുഭവങ്ങളെ കുറ്റപ്പെടുത്താനും മാത്രമാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.
ഈശോയേ. ഞങ്ങളുടെ ജീവിതത്തിലെ കുരിശിന്റെ വഴികളിൽ അങ്ങയുടെ സജീവസാനിധ്യവും ശക്തിയും പകർന്നു നൽകണമേ. ഞങ്ങളുടെ ജീവിതത്തിലെ കുരിശിടങ്ങൾ അവിടുന്ന് മുൻകൂട്ടി ഒരുക്കിയവയും. അവിടുത്തെ വിധികൾ മുന്നറിവോടു കൂടിയവയുമാണെന്ന് മനസ്സിലാക്കി ഞങ്ങളുടെ ദേഹവും. ദേഹിയും. ആത്മാവും. മാനസ്സവുമെല്ലാം കുരിശിൻ ചുവട്ടിൽ സമർപ്പിക്കാനും. ജീവന്റെയും, ജീവിതത്തിന്റെയും വീണ്ടെടുപ്പിന്റെ പൂർണതയെ കുരിശടയാളത്താൽ മുദ്രിതമാക്കാനും ഞങ്ങളെ സഹായിച്ചരുളേണമേ.
ഓ വിശുദ്ധ കുരിശേ... ഞങ്ങളുടെ സത്യപ്രകാശമായിരിക്കുകയും. ഞങ്ങളുടെ ആത്മാവിനെ സത്ചിന്തകൾ കൊണ്ട് നിറയ്ക്കുകയും ചെയ്യണമേ... ആമേൻ

Tags

Share this story

From Around the Web