പ്രഭാത പ്രാർത്ഥന.........
അതിനാല്‍ നമുക്ക്‌ ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ്‌ എന്റെ സഹായകന്‍

 
prayer

ഞങ്ങളുടെ രക്ഷകനായ നല്ല ഈശോയെ... സ്വന്തം ഹൃദയത്തിലെ സമാധാനവും ആനന്ദവും ഞങ്ങൾക്കു നൽകുവാൻ ഞങ്ങളെ മാടിവിളിക്കുന്ന അങ്ങയെ ഞങ്ങൾ  ആരാധിക്കുന്നു.  ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിക്കുവാൻ അങ്ങ് ഞങ്ങളെ ക്ഷണിക്കുന്നതിലൂടെ  മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ നല്ലത്  ദൈവത്തിൽ ആശ്രയിക്കുന്നതാണെന്നു അങ്ങ് ഞങ്ങളെ പഠിപ്പിക്കുന്നുവല്ലോ.  ഞങ്ങളുടെ ജീവിതത്തിലെ കടന്നുപോകുന്ന എല്ലാ സു:ഖ ദു:ഖങ്ങൾക്കും ഉപരി ഒരിക്കലും  ഞങ്ങളെ വിട്ടകലാത്ത അങ്ങയോടു ഞങ്ങൾ ചേർന്ന് നിൽക്കട്ടെ.  ലോകത്തിൽ കണ്ണടച്ചു  വിശ്വസിക്കുവാൻ കഴിയുന്ന ഒരേയൊരു യാഥാർഥ്യം അങ്ങ് മാത്രമാണല്ലോ.  ഇതാ ദൈവമേ  ഞങ്ങൾ ഞങ്ങളെ തന്നെ സമർപ്പിക്കുന്നു.  ഞങ്ങളുടെ വിശ്വാസ കുറവ്  പരിഹരിക്കണമേ.  അങ്ങയിലുള്ള വിശ്വാസത്തിൽ  ജീവിത യാത്ര തുടരുവാൻ  ഞങ്ങളെ സഹായിക്കണമേ.  ഞങ്ങൾ വിശ്വസിച്ചവരൊക്കെയും  ഞങ്ങളെ വേദനിപ്പിച്ചും  വഞ്ചിച്ചും കടന്നുപോയപ്പോൾ  അചഞ്ചലമായ  സ്നേഹത്തോടെ  വിശ്വസ്തതയോടെ ഞങ്ങളെ വിട്ടകലാതെ കൂടെ നിൽക്കുന്ന അങ്ങയെ വിട്ടകലാതെ ജീവിക്കുവാൻ  ഞങ്ങളെ സഹായിക്കണമേ.  അങ്ങയിൽ  വിശ്വസിക്കുന്നവരെ ഒരിക്കലും അങ്ങ് തള്ളിക്കളയിലെന്നു ഞങ്ങൾ വിശ്വസിക്കുന്നു... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി  പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web