പ്രഭാത പ്രാർത്ഥന..
ദൈവകൃപ നിറഞ്ഞവളേ സ്വസ്തി..കര്‍ത്താവ് നിന്നോടുകൂടെ..
(ലൂക്കാ 1/28)
പരിശുദ്ധ അമ്മേ..ജപമാല രാജ്ഞി..ജപമാല ഭക്തിയുടെ ധ്യാനാത്മകമായ പ്രാർത്ഥനയിലൂടെ ദൈവകരുണയുടെ മുൻപിൽ ഞങ്ങളെ തന്നെ സമർപ്പിക്കാൻ വീണ്ടുമൊരു അനുഗ്രഹീതമായ ജപമാല മാസമിതാ ഞങ്ങൾക്കു മുൻപിൽ..പരിശുദ്ധ ജപമാല ഭക്തിയുടെ നിറവിൽ..സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും വഴികളിലൂടെ അമ്മയുടെ കരം പിടിച്ചു അത്ഭുതകരമായി നടത്തപ്പെട്ട ദിനങ്ങളെ ഞങ്ങളെന്നും ഏറെ നന്ദിയോടെ ഓർക്കുന്നു..ഇന്നോളമുള്ള ജീവിത യാത്രയിൽ ഞങ്ങളെ ഓരോരുത്തരെയും ആഴമായി സ്വാധീനിച്ച ജപമാല പ്രാർത്ഥന വഴി ഇനിയുള്ള ഞങ്ങളുടെ ജീവിതങ്ങളും തീരുമാനങ്ങളും വിശുദ്ധവും ദൈവീകവുമാക്കാനുള്ള തുണയും സുഖ ദുഃഖ സമ്മിശ്രമായ സകല ജീവിത ബന്ധനങ്ങളിൽ നിന്നുള്ള ആശ്വാസവും ഞങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു..അമ്മയെ അടുത്തറിയാനും അവിടുത്തെ മാതൃസ്നേഹം അനുഭവിച്ചറിയാനും അനേകർക്കായി മാധ്യസ്ഥം പ്രാർത്ഥിക്കാനും അവിടുത്തെ ഓരം ചേർന്നു ചരിക്കുന്ന ഞങ്ങളുടെ എളിയ ജീവിതങ്ങൾക്ക് കൃപ നൽകണമേ..പരിശുദ്ധ ജപമാല പ്രാർത്ഥന വഴിയുള്ള നന്മയുടെ സഹായത്താൽ അമ്മയോടൊപ്പം സഹയാത്രികരാകാനുള്ള അനുഗ്രഹവും അവിടുത്തെ മധ്യസ്ഥതയാൽ ഈശോയിലേക്ക് നയിക്കുന്ന അനുഭവങ്ങളുടെ സമൃദ്ധിയും നൽകി ഞങ്ങളെ അനുഗ്രഹീതരാക്കി തീർക്കുകയും ചെയ്യണമേ..പരിശുദ്ധ മറിയമേ..ഞങ്ങൾക്കു വേണ്ടി ഇപ്പോഴും എപ്പോഴും തമ്പുരാനോട് അപേക്ഷിക്കണമേ..ആമേൻ 🙏