പ്രഭാത പ്രാർത്ഥന.........
കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്‌ എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.

 
prayer

സങ്കീര്‍ത്തനങ്ങള്‍ 5 : 3

സ്നേഹനിധിയായ ഞങ്ങളുടെ സ്വർഗീയ പിതാവേ... അങ്ങയുടെ അനന്തമായ കരുണയാലും സ്നേഹത്താലും മറ്റൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ ഉണർത്തിയതിനായി അങ്ങേക്ക് നന്ദിയും സ്തുതിയും അർപ്പിക്കുന്നു. കർത്താവായ യേശുവേ, ഈ പുതിയ ദിവസത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ ജീവിതവും കുടുംബവും പ്രതീക്ഷകളും ആഗ്രഹങ്ങളും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. കഴിഞ്ഞുപോയ ദിവസങ്ങളിലെ ഞങ്ങളുടെ തെറ്റുകളും കുറവുകളും ക്ഷമിക്കണമേ. ഇന്നത്തെ ദിവസം അങ്ങയുടെ ഹിതത്തിനനുസരിച്ച് ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. ഈ പ്രഭാതത്തിൽ ജീവിതഭാരങ്ങളാൽ തളർന്നിരിക്കുന്നവരെയും രോഗങ്ങളാൽ വേദനിക്കുന്നവരെയും കടബാധ്യതകളാൽ വിഷമിക്കുന്നവരെയും തൊഴിൽ തേടി അലയുന്നവരെയും അങ്ങയുടെ കരുണയുള്ള കരങ്ങളാൽ ചേർത്തുപിടിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ഹൃദയങ്ങളിൽ സ്നേഹവും ജീവിതത്തിൽ പ്രത്യാശയും നിറയ്ക്കണമേ. ഞങ്ങൾ ആരംഭിക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങളെയും അനുഗ്രഹിക്കണമേ. കർത്താവേ, ഞങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ അങ്ങ് ഞങ്ങൾക്ക് മുമ്പേ നടക്കണമേ. അപകടങ്ങളിൽനിന്നും അനർത്ഥങ്ങളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഈ ദിവസം ആരുടെയും കണ്ണുനീരിന് കാരണമാകാതെ, മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുന്നവരായി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് മാധ്യസ്ഥ്യം വഹിക്കണമേ. ഈ പ്രഭാതം മുതൽ രാത്രിവരെ ഞങ്ങളുടെ ഓരോ ചുവടുവയ്പ്പിലും അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കണമേ. ഇന്നത്തെ ദിവസം അനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും ദിവസമാക്കി മാറ്റണമേ... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web