പ്രഭാത പ്രാർത്ഥന..
ഇതാ..ഇപ്പോള്‍ സ്വീകാര്യമായ സമയം..ഇതാ ഇപ്പോള്‍ രക്ഷയുടെ ദിവസം..
(2കോറിന്തോസ് 6/2)
സ്നേഹപിതാവേ..ഈ പ്രഭാതത്തിൽ എല്ലാറ്റിലുമുപരിയായ വിശ്വാസത്തിലും പ്രത്യാശയിലും തിരുപാദം തേടിയണയുന്നു..ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കുമെന്നും അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരുമെന്നും വചനം ഞങ്ങളെ ഓർമ്മിപ്പിക്കുന്നു..എന്നാൽ ഒരിക്കൽ പരാജയപ്പെട്ടതു കൊണ്ട് ഞങ്ങളുടെ ജീവിതം ഒരു തോൽവിയാണെന്നും നിരന്തര തളർച്ചകളും..നഷ്ടങ്ങളുമൊക്കെ ഉണ്ടാകുന്നതുകൊണ്ട് നല്ലതൊന്നും ഇനി സംഭവിക്കാനില്ലെന്നും ഓർത്തു നിരാശയിൽ വീണു കിടക്കുന്ന ഒരു ജീവിതമാണ് ഇന്നും ഞങ്ങൾക്കുള്ളത്..കർത്താവേ..ഞങ്ങളിൽ അവിടുത്തെ കരുണ നിറയ്ക്കണേ..ഞങ്ങളെ മനം മടുപ്പിക്കുന്ന കാഴ്ച്ചകളിലോ..ഞങ്ങളെ തളർത്തുന്ന അനുഭവങ്ങളിലോ ദുർബലരാകാതെ അങ്ങിലുള്ള ആശ്രയത്വത്തിൽ ശക്തി പ്രാപിച്ചു ഉയർന്നെഴുന്നേൽക്കാൻ ഞങ്ങൾക്ക് അവിടുത്തെ കൃപ തരണേ..അവിടുത്ത രക്ഷയിലും സമാധാനത്തിലും ഞങ്ങളുടെ ജീവിതങ്ങളെ സുസ്ഥിരമാക്കുകയും ചെയ്യണമേ..വിശുദ്ധ അന്തോനീസ്..ഞങ്ങളിൽ അവിടുത്തെ സ്നേഹ മാധ്യസ്ഥം നൽകണമേ..ആമേൻ 🙏സ്നേഹപിതാവേ..ഈ പ്രഭാതത്തിൽ എല്ലാറ്റിലുമുപരിയായ വിശ്വാസത്തിലും പ്രത്യാശയിലും തിരുപാദം തേടിയണയുന്നു..ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കുമെന്നും അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരുമെന്നും വചനം ഞങ്ങളെ ഓർമ്മിപ്പിക്കുന്നു..എന്നാൽ ഒരിക്കൽ പരാജയപ്പെട്ടതു കൊണ്ട് ഞങ്ങളുടെ ജീവിതം ഒരു തോൽവിയാണെന്നും നിരന്തര തളർച്ചകളും..നഷ്ടങ്ങളുമൊക്കെ ഉണ്ടാകുന്നതുകൊണ്ട് നല്ലതൊന്നും ഇനി സംഭവിക്കാനില്ലെന്നും ഓർത്തു നിരാശയിൽ വീണു കിടക്കുന്ന ഒരു ജീവിതമാണ് ഇന്നും ഞങ്ങൾക്കുള്ളത്..കർത്താവേ..ഞങ്ങളിൽ അവിടുത്തെ കരുണ നിറയ്ക്കണേ..ഞങ്ങളെ മനം മടുപ്പിക്കുന്ന കാഴ്ച്ചകളിലോ..ഞങ്ങളെ തളർത്തുന്ന അനുഭവങ്ങളിലോ ദുർബലരാകാതെ അങ്ങിലുള്ള ആശ്രയത്വത്തിൽ ശക്തി പ്രാപിച്ചു ഉയർന്നെഴുന്നേൽക്കാൻ ഞങ്ങൾക്ക് അവിടുത്തെ കൃപ തരണേ..അവിടുത്ത രക്ഷയിലും സമാധാനത്തിലും ഞങ്ങളുടെ ജീവിതങ്ങളെ സുസ്ഥിരമാക്കുകയും ചെയ്യണമേ..വിശുദ്ധ അന്തോനീസ്..ഞങ്ങളിൽ അവിടുത്തെ സ്നേഹ മാധ്യസ്ഥം നൽകണമേ..ആമേൻ 🙏