പ്രഭാത പ്രാർത്ഥന........
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
ലൂക്കാ 1 : 50

 
prayer

പരിശുദ്ധ അമ്മ മാതാവേ... ഈ പ്രഭാതത്തിൽ പരിശുദ്ധ ജപമാല പ്രാർത്ഥനയിൽ ഞങ്ങളുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും അമ്മയുടെ കരങ്ങളിലേക്ക് നൽകുന്നു. ജപമാല പ്രാർത്ഥന വഴി ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ കൃപകൾക്കും ആശ്വാസങ്ങൾക്കും നന്ദി പറയുന്നു. തളർന്ന മനസ്സും ക്ഷീണിച്ച ജീവിതവുമായാണ് പല ദിവസങ്ങളിലും ജപമാല കരങ്ങളിലെടുത്ത് ഞങ്ങൾ അമ്മയുടെ മുൻപിൽ മുട്ടുകുത്തുന്നത്. അനുദിനം നേരിടുന്ന ജീവിത പ്രശ്നങ്ങൾ. ജോലി സമ്മർദ്ദങ്ങൾ. പ്രതീക്ഷയറ്റ സാഹചര്യങ്ങൾ. നിരാശയും നിസ്സഹായതയും നിറഞ്ഞു നിൽക്കുന്ന ദുരിതമുഖങ്ങൾ എന്നിവയാൽ ഞങ്ങൾ നഷ്ടധൈര്യരായി തീരുന്നത് അമ്മയറിയുന്നുവല്ലോ. അമ്മേ മാതാവേ. അമ്മ ഞങ്ങളുടെ കൂടെയിരിക്കണേ.ആശയറ്റ ഞങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് അവിടുത്തെ കാരുണ്യത്തിന്റെ കണ്ണുകൾ തിരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ അവിടുത്തെ സമാധാനവും സ്നേഹവും നിറയ്ക്കണമേ. പ്രതികൂലങ്ങളിൽ തളർന്നു പോകാതെ ദൈവത്തിനു എല്ലാം സാധ്യമാണെന്ന വിശ്വാസത്തിന്റെ കൃപയിലും. എല്ലാറ്റിലുമുപരി ദൈവഹിതം നിറവേറണമെന്ന നന്മയുടെ പ്രത്യാശയിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പരിശുദ്ധ അമ്മേ... ദൈവമഹത്വത്തിനു മുൻപിൽ ഞങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും എളിമപ്പെടുത്താൻ പഠിപ്പിക്കണമേ... ആമേൻ

Tags

Share this story

From Around the Web