പ്രഭാത പ്രാർത്ഥന.........
അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരികൊണ്ടും നിന്റെ അധരം ജയാരവം കൊണ്ടും നിറയ്‌ക്കും
ജോബ് 8 : 216
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങൾക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന അവിടുത്തെ സന്നിധിയിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെയും. ഏറ്റവുമധികം മനോശരണത്തോടെയും ഈ പ്രഭാതത്തിലും ഞങ്ങളണയുന്നു. ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ വാക്കുകളിലെ സത്യമോ. സാഹചര്യമോ മനസ്സിലാക്കാൻ ശ്രമിക്കാതെ ചെയ്യാത്ത കാര്യങ്ങൾക്ക് മറ്റുള്ളവർ ഞങ്ങളെ കുറ്റപ്പെടുത്തിയപ്പോഴും. ഒന്നു ചേർത്തു പിടിക്കാനോ. മനസ്സിലാക്കാനോ ശ്രമിക്കാതെ ഞങ്ങളുടെ പ്രിയപ്പെട്ടവർ പോലും മൗനം കൊണ്ടു ഞങ്ങളെ ഒറ്റപ്പെടുത്തിയപ്പോഴും ഞങ്ങളുടെ ഉള്ളുരുകിയതും. ഹൃദയം നുറുങ്ങിയതും തിരിച്ചറിഞ്ഞത് അങ്ങു മാത്രമായിരുന്നുവല്ലോ.
കർത്താവേ... ഇനിയും ഞങ്ങളിൽ നിന്നും അങ്ങ് അകന്നിരിക്കരുതേ. ഞങ്ങളുടെ കണ്ണുനീരുകളെയും പ്രാർത്ഥനകളെയും കരുണയോടെ കേൾക്കുകയും. കനിവോടെ അങ്ങു ഞങ്ങൾക്ക് ഉത്തരമരുളുകയും ചെയ്യണമേ. അവിടുത്തെ സമാശ്വാസത്തിലും സമാധാനത്തിന്റെ നിറവിലും ജീവിക്കാനാവശ്യമായ കൃപ നൽകി അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
വിശുദ്ധ ഏവുപ്രാസ്യാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ