പ്രഭാത പ്രാര്‍ത്ഥന........തന്റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 19

 
prayer


സര്‍വ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... ഇന്നോളം വഴി നടത്തിയ അവിടുത്തെ സ്‌നേഹത്തിനും പരിപാലനയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാര്‍ത്ഥനയോടെ തിരുക്കരങ്ങളില്‍ ഞങ്ങളെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുന്നു. തന്നില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് സുശക്തമായ അഭയവും ആശ്രയവുമാണെന്നും.ആരും വില കല്‍പ്പിക്കാത്ത ഞങ്ങളുടെ കണ്ണീരും ആരും പരിഗണിക്കാതെ പോകുന്ന ഞങ്ങളുടെ സഹനങ്ങള്‍ പോലും അവിടുത്തെ മുന്‍പില്‍ അനാവൃതമാണെന്നും ഞങ്ങളറിയുന്നു. കര്‍ത്താവേ... അലിവോടെ അങ്ങു ഞങ്ങളെ നോക്കണമേ. ഞങ്ങളുടെ മിഴിനീരുകളിലും സഹനഭാരങ്ങളിലും അവിടുന്നു ഞങ്ങളെ കാണുന്നുണ്ടെന്നും കരുതുന്നുണ്ടെന്നുമുള്ള ആശ്വാസത്തിന്റെ സ്പര്‍ശമേകണമേ. അവിടുത്തെ ശക്തിയിലും കൃപയിലും ഞങ്ങളെ ബലപ്പെടുത്തുകയും ജീവന്റെ പ്രകാശവും രക്ഷയുമേകി ഞങ്ങളെ അഭയമണയ്ക്കുകയും ചെയ്യണമേ... മുള്‍മുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! എന്റെ പാപങ്ങളിന്മേല്‍ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളണമേ... ആമേന്‍

Tags

Share this story

From Around the Web