പ്രഭാത പ്രാർത്ഥന.........
ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മത്തായി 11 : 29
കാരുണ്യവാനായ ഞങ്ങളുടെ ദൈവമേ...
ഞങ്ങൾക്കു നീതി നടത്തി തരികയും ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം ഞങ്ങൾക്ക് ഉത്തരമരുളുകയും. എന്നും ഞങ്ങൾക്കു സമീപസ്ഥനായിരിക്കുകയും ചെയ്യുന്ന അങ്ങയെ ഈ പ്രഭാതത്തിലും ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു. ജീവിത പ്രശ്നങ്ങളിൽ പെട്ട് മനസ്സു മടുക്കുമ്പോഴൊക്കെ എന്നും കുഞ്ഞുമക്കളായി തന്നെ ഇരുന്നാൽ മതിയായിരുന്നുവെന്ന് ചിലപ്പോഴൊക്കെ ഞങ്ങൾ ആഗ്രഹിച്ചു പോകാറുണ്ട്. ചൊല്ലി പഠിച്ച പ്രാർത്ഥനകൾ ഏറ്റു പറഞ്ഞും. ആശങ്കകളൊന്നുമില്ലാതെ ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ പങ്കു വച്ചും. അമ്മയോടെന്ന പോലെ എന്തിനും ഏതിനും ദൈവത്തെ ആശ്രയിച്ചും. ചെറിയ തെറ്റുകളെ പോലും ഭയപ്പെട്ടും നിഷ്കളങ്കമായ പുഞ്ചിരിയോടെയും ഹൃദയനൈർമല്യത്തോടെയും ബാല്യത്തിൽ ഞങ്ങൾ ദൈവത്തെ സ്നേഹിക്കുകയും കൂടെ കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ എടുത്താൽ പൊങ്ങാത്തത്ര ജീവിതഭാരങ്ങളും. വ്യാമോഹങ്ങളും. ലൗകീക ചിന്തകളും ഞങ്ങളെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ദൈവീകസ്മരണകളൊക്കെ ഞങ്ങളിൽ നിന്നും മാഞ്ഞുപോയി. ഏതു കാര്യങ്ങൾക്കും ദൈവത്തെക്കാളുപരിയായി ഞങ്ങൾ ഞങ്ങളെത്തന്നെ ആശ്രയിക്കാൻ തുടങ്ങി. ചതിയും വഞ്ചനയും കാപട്യവുമെല്ലാം ഞങ്ങളുടെ കൂടെപ്പിറപ്പുകളായി മാറി. എല്ലാറ്റിലുമുപരി ഞങ്ങളുടെ പ്രാർത്ഥനകളിൽ പോലും സ്വാർത്ഥതയും. മത്സരബുദ്ധിയും കടന്നു വന്നു. ഞങ്ങളുടെ നല്ല ഈശോയേ. ഞങ്ങളുടെ ഹൃദയം വിങ്ങുന്നത് അങ്ങ് അയറിയുന്നുണ്ടല്ലോ. നശ്വരമായ സന്തോഷങ്ങൾക്കു വേണ്ടി അങ്ങയെ പരിത്യജിക്കുകയും. ജീവിത സൗകര്യങ്ങളുടെ നിറവിൽ മതി മറന്നു പ്രവർത്തിക്കുകയും ചെയ്തു പോയതിനെയോർത്ത് ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഈ ഭൂമിയിൽ അങ്ങയുടെ സാക്ഷികളായിരിക്കാനും. മറ്റെന്തിനെക്കാളുമുപരി അങ്ങയെ സ്നേഹിക്കാനും. അങ്ങയോടു കൂടെയായിരിക്കുവാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അപ്പോൾ അചഞ്ചലമായി നിലകൊള്ളുന്ന സീയോൻ പർവ്വതം പോലെ ജീവിതയാത്രയിലുട നീളം ഞങ്ങളും അങ്ങയിൽ ആശ്രയിച്ചു നിലനിൽക്കുക തന്നെ ചെയ്യും...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ