പ്രഭാത പ്രാർത്ഥന.........
കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.

 
prayer

ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമായ പരിശുദ്ധ ദൈവമാതാവേ...
സ്നേഹയോഗ്യയായ അങ്ങയെ സ്തുതിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദിയർപ്പിക്കുന്നു. പലപ്പോഴും മാതൃവാത്സല്യത്തിന്റെ കരുതലിനും സ്നേഹത്തിനും അധീനരായി വളർന്നു തുടങ്ങുന്ന തലമുറ തങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി തങ്ങൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത സൗഹൃദങ്ങളെ കണ്ടെത്തുമ്പോഴും. പലതരം ദുശീലങ്ങൾക്ക് അടിമപ്പെട്ടു പോകുമ്പോഴും. പാപവഴികളിലൂടെ സഞ്ചരിക്കുമ്പോഴും അവർക്കു മേലുള്ള സ്വഭാവദൂഷ്യങ്ങളുടെ മുഴുവൻ കളങ്കവും. കുറ്റവും ആരോപിക്കപ്പെടുന്നത് അമ്മ വഴികളിലായിരിക്കും. അമ്മയുടെ വളർത്തു ദോഷമാണ് എല്ലാത്തിനും കാരണം എന്ന പഴി ഒരിക്കലെങ്കിലും കേൾക്കാതെ ഒരു അമ്മ ജീവിതവും കടന്നു പോയിട്ടുണ്ടാവില്ല.
അമ്മേ... മാതാവേ... ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ഹൃദയബന്ധങ്ങളുടെ വിശുദ്ധിയ്ക്കു വേണ്ടി കൂടുതൽ പ്രാർത്ഥിക്കാനും. പരിശ്രമിക്കാനും ഞങ്ങളെ സഹായിക്കേണമേ. ഓരോ തലമുറയും അവരുടെ ജീവിത വഴികളിലുടനീളം സത്യവിശ്വാസത്തിൽ വർത്തിക്കുവാനും. വിശുദ്ധിയിൽ വേരുറച്ചു വളരാനുമുള്ള സാഹചര്യം ഒരുക്കുകയും. പ്രാർത്ഥനയിലും പ്രവർത്തിയിലും ദൈവത്തെ മഹത്വപ്പെടുത്തുവാൻ വേഗത്തിൽ ഇടവരുത്തുകയും ചെയ്യണമേ...
സർവ്വേശ്വരന്റെ മാതാവേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web