പ്രഭാത പ്രാർത്ഥന.........
നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

 
prayer

 

ലൂക്കാ 6 : 36

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ ഭൂമിയും സകല സൃഷ്ടിജാലങ്ങളും. മഞ്ഞും മഴയും വെയിലും തണുപ്പുമെല്ലാം അവിടുത്തെ കരവേലയാണെന്നും. ഇവയിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഞങ്ങളോടുള്ള ഒരിക്കലും അസ്‌തമിക്കാത്ത സ്നേഹവും. പരിപാലനയുമാണെന്നും ആത്മാവിൽ ആനന്ദമോടെ ഉത്ഘോഷിച്ചു കൊണ്ട് ഇതെല്ലാം കാണാനും അറിയാനും അനുഭവിക്കാനും ഈ മനോഹരമായ പ്രഭാതത്തിലേക്ക് ഞങ്ങളെ അനുഗ്രഹിച്ചുണർത്തിയ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും. ഈ ലോകത്തിൽ അങ്ങേയ്ക്കു സ്നേഹിക്കാൻ ഞങ്ങളല്ലാതെ മറ്റാരും തന്നെയില്ല എന്നതു പോലെ അത്രമേൽ വിശാലവും വിശ്വസ്തവുമായ സ്നേഹത്തിൽ അനുദിനം അവിടുന്നു ഞങ്ങളെ വളർത്തിയിട്ടും. ഞങ്ങളെ സ്പർശിക്കുന്നവർ അവിടുത്തെ കണ്ണിലെ കൃഷ്ണമണിയെയാണ് സ്പർശിക്കുന്നത് എന്നതു പോലെ അത്രത്തോളം അരുമയായി ഞങ്ങളെ പുലർത്തിയിട്ടും അതൊന്നും തിരിച്ചറിയാതെ ഞങ്ങളിന്നും ഒരിറ്റു സ്നേഹത്തിനു വേണ്ടി ആർത്തിയോടെ ഞങ്ങളുടെ ചുറ്റുപാടുകളെ മാത്രം തിരഞ്ഞു കൊണ്ടിരിക്കുകയും ഏറ്റവും നിസാരമായ സഹനങ്ങളിലും ദുഃഖങ്ങളിലും പോലും ഞങ്ങളുടെ ജീവിതത്തിൽ നിന്നും അങ്ങയെ  തള്ളിപ്പറഞ്ഞു അകറ്റി നിർത്തുകയും ചെയ്യുന്നു. കർത്താവേ... അങ്ങേ മക്കളായ ഞങ്ങളോടു കരുണ കാണിക്കണമേ. ഓരോ നിമിഷവും അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ജീവിക്കാനും ഓരോ ചെറിയ കാര്യങ്ങളിൽ പോലും അങ്ങയോടുള്ള സ്നേഹത്തിലും. വിശ്വാസത്തിലും പെരുമാറാനും ഞങ്ങളിൽ അവിടുത്തെ കൃപ തരണേ. ഞങ്ങളുടെ ഈ കൊച്ചു ജീവിതം മുഴുവൻ അങ്ങയുടെ സ്നേഹത്തിൽ നിന്നും വേർപെടാതെ ദൈവമക്കളുടെ പരിപൂർണ സ്വാതന്ത്ര്യത്തിലും. സംതൃപ്തിയിലും അഭിമാനിതരായി ജീവിക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ... ഈശോ മറിയം ഔസേപ്പേ... ഞങ്ങളെ കാത്തു രക്ഷിക്കണമേ... ആമേൻ

Tags

Share this story

From Around the Web