പ്രഭാത പ്രാർത്ഥന.........
ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1

 
prayer

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ഓരോ പ്രഭാതത്തിലും മഹാകരുണയോടെ ഞങ്ങളെ വിളിച്ചുണർത്തുകയും. പുതിയ സ്നേഹത്തോടെ ഞങ്ങളെ പരിപാലിച്ചു നയിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദിയും സ്തുതിയും. ജീവിതത്തിൽ താങ്ങാനാവാത്ത ചില മന:പ്രയാസങ്ങളിലോ, ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളിലോ. പ്രിയപ്പെട്ട ചിലരുടെ വേർപിരിയലുകളിലോ. ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും. ഞങ്ങളിലുള്ള മനോധൈര്യം നഷ്ടപ്പെടുകയും. ഞങ്ങൾ സ്വയമറിയാതെ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെയും ഞങ്ങൾക്കിങ്ങനെ സംഭവിച്ചു പോയല്ലോ എന്ന നിരാശയ്ക്കപ്പുറം നീണ്ടു നിൽക്കുന്ന പ്രത്യാശയോ. ആരിൽ നിന്നുമുള്ള ഒരാശ്വാസവാക്കുകളോ ഞങ്ങളെ സ്പർശിക്കില്ല എന്നുള്ളതാണ് സത്യം.
ഞങ്ങളുടെ ഈശോയേ...  കഷ്ടതയിൽ ഞങ്ങളിതാ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. വിനാശത്തിന്റെ പ്രവാഹങ്ങൾ ഞങ്ങളെ ആക്രമിക്കുമ്പോഴും. നിരാശയുടെ മരണപാശം ഞങ്ങളെ ചുറ്റി വരിയുമ്പോഴും സഹായത്തിനായി ഞങ്ങളതാ അങ്ങയുടെ മുൻപിൽ നിലവിളിക്കുന്നു. അനസ്യൂതം അങ്ങിൽ നിന്നൊഴുകുന്ന കാരുണ്യത്തിൽ നിന്നും ശക്തി സ്വീകരിച്ച് എല്ലാ സങ്കടങ്ങളെയും അഭിമുഖീകരിക്കാനും.എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനും ഞങ്ങളെ പ്രാപ്തരാക്കുകയും. രക്ഷകനും നാഥനുമായി അങ്ങ് എന്നും ഞങ്ങൾക്ക് സമീപസ്ഥനായിരിക്കുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web