മനുഷ്യന്‍ പലതും ആലോചിച്ചുവയ്‌ക്കുന്നു; നടപ്പില്‍ വരുന്നത്‌ കര്‍ത്താവിന്റെ തീരുമാനമാണ്‌. പ്രഭാത പ്രാർത്ഥന

 
jesus

കരുണമയനായ ഞങ്ങളുടെ നല്ല ഈശോയെ... എല്ലാം ഞങ്ങളുടെ നന്മയ്ക്കായി ക്രമീകരിക്കുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്തുതിക്കുന്നു. ഞങ്ങളെ കുറിച്ചും ഞങ്ങളുടെ ജീവിതത്തെ കുറിച്ചും ഞങ്ങളുടെ ഭാവിയെ കുറിച്ചും കരുതലുള്ള അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു. അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നപോലെ സ്നേഹിക്കുവാനോ കരുതുവാനോ ഈ ഭൂമിയിൽ ആർക്കുമാവായില്ലെന്നു ഞങ്ങൾക്കറിയാം.

അതുകൊണ്ടാണല്ലോ പെറ്റമ്മ നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ലായെന്ന് അങ്ങ് പറഞ്ഞത്. ഞങ്ങൾക്കായി ശോഭനമായ ഒരു ഭാവി ഒരുക്കി കാത്തിരിക്കുന്ന അങ്ങയുടെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ വ്യാപരിക്കുവാൻ ഞങ്ങളിതാ ഞങ്ങളെ സമർപ്പിക്കുന്നു. അവിടുന്ന് ആഗ്രഹിക്കുന്നപോലെ ഞങ്ങളെ നയിക്കണമെ.

നാഥാ ഞങ്ങൾക്കായി പ്രഭാതം മുതൽ പ്രദോഷംവരെ നിർമലമായ ബലി ഒരുക്കി കാത്തിരിക്കുന്ന അങ്ങയുടെ സ്നേഹം പലപ്പോഴും ഞങ്ങൾ തിരിച്ചറിയാതെ പോകുന്നു. എന്നും ഞങ്ങളെ കൈപിടിച്ച് നടത്തണമേ. ഞങ്ങൾ അങ്ങയുടെ സ്നേഹത്തിൽ നിന്നും അകന്നുപോകുവാൻ ഇടവരുത്തല്ലേ. ഞങ്ങളുടെ ചിന്തകൾക്കും പദ്ധതികൾക്കുമുപരിയായി ഈശോയെ അവിടുത്തെ ഹിതം ഞങ്ങളിൽ നിറവേറട്ടെ... കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ തിരുഹൃദയമേ... എൻ്റെ മേൽ കൃപയായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web