അറിവു ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ കർത്താവായ ദൈവമേ... ഈ പ്രഭാതത്തിലും നന്ദിയോടെയും സ്തുതികളോടെയും അവിടുത്തെ തിരുനാമത്തെ പ്രകീർത്തിക്കാനണയുമ്പോൾ. ഏറെ പ്രതീക്ഷയോടെയും പുതിയ സ്വപ്നങ്ങളോടെയും വീണ്ടുമൊരു അദ്ധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മക്കളെ പൂർണമായി അവിടുത്തെ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
അവിടുത്തെ സർവ്വശക്തമായ കരങ്ങളുടെ ശക്തിയും പിന്തുണയും അവരോടൊപ്പമുണ്ടാകേണമേ. അശ്രദ്ധമായ വഴികളിലും പ്രലോഭനങ്ങളുടെ കെണിയിലും വീഴാതെയും. അലസതയിലും വഴിവിട്ട ചങ്ങാത്തങ്ങളിലും. തെറ്റായ പ്രേരണകളിലും ഉൾപ്പെടാതെയും അവരെ കാത്തു സൂക്ഷിക്കണമേ.
തങ്ങളുടെ സമയവും. കഴിവും. തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളും ഫലപ്രദമായി വിനിയോഗിക്കാനും. തങ്ങളുടെ അധ്യാപകരും മാതാപിതാക്കളും നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഉത്തമ ജീവിത മൂല്യങ്ങളിൽ ശ്രദ്ധയുള്ളവരായി വളരുവാനും ആവശ്യമായ കൃപ നൽകി അവരെ അനുഗ്രഹിക്കണമേ.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിന്റെ സഹായവും സഹവാസവും വരദാനഫലങ്ങളും നൽകി നിത്യവും അവരെ വഴി നടത്തുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപിതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ