മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം. പ്രഭാത പ്രാർത്ഥന
 

 
 jesus christ-57

ഞങ്ങളുടെ സ്നേഹനാഥാ...

പരസ്പരമുള്ള നിഷ്കളങ്ക സ്നേഹത്തോടെ തിന്മയെ ദ്വേഷിക്കാനും നന്മയെ മുറുകെപ്പിടിക്കാനുമുള്ള അനുഗ്രഹം തേടി ഞങ്ങളിതാ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.

ചിലപ്പോഴെങ്കിലും ഞങ്ങൾ സ്വന്തമാണെന്നു കരുതി അനുഭവിക്കുന്ന. അഹങ്കരിക്കുന്ന നീ ദാനമായി നൽകിയ തൊണ്ണൂറ്റൊമ്പതു നന്മകളെയും മറന്ന് നേടാനാകാതെ പോയ ഒരനുഗ്രഹത്തിനു വേണ്ടി അങ്ങയുടെ മുൻപിൽ വിലപിക്കാറുണ്ട്. അർഹതയില്ലാത്തതാണെന്ന് ബോധ്യമുണ്ടായാലും.

അതിലും മികച്ചൊരു ദൈവഹിതം ഞങ്ങൾക്കു വേണ്ടി കാത്തിരിപ്പുണ്ടെന്ന് തിരുവചനം ഞങ്ങളെ ഓർമ്മിപ്പിച്ചാലും അതിൽ സ്വയം സംതൃപ്തിയടയാനോ,പ്രാർത്ഥനയോടെ കാത്തിരിക്കാനോ കഴിയാതെ എല്ലാത്തിനോടും മടുപ്പും വിമുഖതയും കാട്ടുന്നവരായി ഞങ്ങളും അധ:പതിച്ചു പോകാറുണ്ട്.

ഈശോയേ. ഞങ്ങൾക്കു ചുറ്റുമുള്ള കേൾവിയിൽ നിന്നും അടയാളങ്ങളിൽ നിന്നുമുള്ള വിശ്വാസത്തെ തേടുന്നവരാകാതെ. സ്വന്തം അനുഭവങ്ങളെ വിശ്വാസമായി പകർത്തിയരുളാനുള്ള കൃപയേകണമേ.

അപ്പോൾ അങ്ങയുടെ ഹൃദയത്തിന്നോരത്തു വിശ്രമിച്ചു. അങ്ങയുടെ മുഖത്തേക്കു മാത്രം നോക്കിയിരുന്നു കൊണ്ട് നിത്യം ആരാധനയിൽ വസിക്കുന്നവരായി ഞങ്ങളും നവീകരിക്കപ്പെടുക തന്നെ ചെയ്യും...

വിശുദ്ധ അൽഫോൺസാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web