പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്‌തരാക്കണമേ!ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ദൈവമേ...
അങ്ങയെ ഞങ്ങൾ സ്തുതിക്കുകയും ആരാധിക്കുകയ പുതിയൊരു പ്രഭാതത്തിലേക്ക് വിളിച്ചുണർത്തിയതിനെയോർത്ത് നന്ദിയർപ്പിക്കുകയും ചെയ്യുന്നു.
എത്രത്തോളം വിശ്വാസത്തിൽ ആയിരുന്നാലും ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പ്രലോഭനങ്ങളുമൊക്കെയുണ്ടാകുമ്പോൾ പ്രാർത്ഥനയും ഭക്തിതീഷ്ണതയുമൊക്കെ കുറഞ്ഞു പോകുന്നതായും. എല്ലാറ്റിനോടും ഒരു വിരസത തോന്നുന്നതായുമൊക്കെ പലപ്പോഴും അനുഭവപ്പെടാറുണ്ട്.
എന്നാൽ അപ്പോഴൊക്കെയും ഞങ്ങൾക്കു പ്രാർത്ഥിക്കാൻ കഴിയുന്നില്ല എന്ന ദൈവസന്നിധിയിലുള്ള തുറന്നു പറച്ചിലിലൂടെയെങ്കിലും അതിനെ അതിജീവിക്കാൻ ആഗ്രഹിക്കാതെ കൂടുതൽ മന്ദതയിലേക്കും. നിരാശയിലേക്കും വീണു പോകാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.
ഈശോയേ... ഞങ്ങളുടെ നെടുവീർപ്പുകളെ പോലും പ്രാർത്ഥനയാക്കുന്ന കാരുണ്യമേ. നിശബ്ദതയിൽ പോലും അവിടുത്തെ സാനിധ്യത്തെ അനുസ്മരിപ്പിക്കുന്ന വിശ്വാസബോധ്യത്തിൽ ഞങ്ങളെ വളർത്തേണമേ.
ചുറ്റുപാടുമുള്ള പ്രശ്നങ്ങളാൽ ഞങ്ങളുടെ ആത്മാവ് അസ്വസ്ഥമാകുമ്പോഴും. ആത്മീയവിരസതയാൽ മനസ്സു മരവിക്കുമ്പോഴും അവിടുത്തെ സന്നിധിയെ അഭയം പ്രാപിച്ചണയാൻ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ വിശ്വാസത്തെ നവീകരിക്കുകയും. ആത്മാവിൽ പുതുജീവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നതിനോടൊപ്പം അങ്ങയെ അവസാനം വരെ സ്നേഹിക്കുന്നതിനുള്ള കൃപ സ്വന്തമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ