ഞാൻ നിങ്ങളെ രക്ഷിച്ച് ഒരനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ. കരുത്താർജിക്കുവിൻ. പ്രഭാത പ്രാർത്ഥന

 
 jesus christ-49

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അങ്ങു കനിഞ്ഞു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആശ്വാസങ്ങൾക്കും ഒരായിരം നന്ദി. ഓരോ നിമിഷവും ഞങ്ങൾ അവിടുത്തെ പരിപാലനയിലാണ് ജീവിക്കുന്നത് എന്നു ഞങ്ങൾ അറിയുന്നു. മാറ്റാരേക്കാളുമധികമായി ഞങ്ങളെ അറിയുന്നവനും ഞങ്ങളോട് അലിവുള്ളവനുമാണ് അവിടുന്ന്.

ഞങ്ങളിപ്പോൾ അതിജീവിക്കാൻ ശ്രമിക്കുന്ന ജീവിതത്തിന്റെ കഠിനതകളുടെയും. ഞങ്ങൾക്കു താങ്ങാവുന്നതിലുമധികമായി തുടരുന്ന വേദനകളുടെയും അപമാനങ്ങളുടെയും ഉള്ളറിയുന്നവനും അങ്ങു മാത്രമാണ്. കർത്താവേ...

അനുദിന ജീവിത വഴികളിൽ ഞങ്ങൾ എത്രത്തോളം താഴ്ത്തപ്പെട്ടാലും. ഉറ്റവരാൽ പോലും അപമാനിതരായാലും. ഈ ലോകം മുഴുവൻ ഞങ്ങളെ ഒറ്റപ്പെടുത്തിയാലും. തോൽവികളിൽ മനമിടറിയാലും സകലവും അറിയുന്നവനും സകലത്തെയും അതിജീവിച്ചവനുമായ അവിടുത്തെ തിരുഹൃദയത്തിൽ സ്വയം സമർപ്പിക്കാനും. ആശ്വാസം കണ്ടെത്താനുമുള്ള കൃപ നൽകണമേ.

അങ്ങയുടെ കാരുണയാലും പ്രത്യാശയാലും ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും. അങ്ങയുടെ കൃപയുടെ സമൃദ്ധിക്കൊത്ത് ഞങ്ങളുടെ ജീവിതങ്ങളെ ഒരനുഗ്രഹമാക്കി തീർക്കുകയും ചെയ്യണമേ... ഈശോയുടെ ദിവ്യഹൃദയമേ... അങ്ങിൽ മാത്രം എന്റെ ഭാഗ്യം മുഴുവൻ കണ്ടെത്തുവാൻ കൃപ ചെയ്യണമേ... ആമേൻ

Tags

Share this story

From Around the Web