നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. പ്രഭാത പ്രാർത്ഥന
 

 
 jesus christ-57

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ...പുതിയൊരു ദിവസം കൂടി ഞങ്ങളുടെ ജീവിതത്തിൽ ചേർത്തു വച്ച അങ്ങയുടെ സ്നേഹത്തിനു നന്ദി.

ആകാശം പോലെ സുസ്ഥിരമായ അങ്ങയുടെ വിശ്വസ്തതയിൽ ശരണപ്പെട്ടു കൊണ്ട് പ്രാർത്ഥനയോടെ ഞങ്ങളിതാ അണഞ്ഞിരിക്കുന്നു. കുറവുകളെ ഇഷ്ടപ്പെടാനോ, കുറവുള്ളവരോട് കൂട്ടു കൂടാനോ മടിയുള്ളവരാണ് ഞങ്ങളിൽ പലരും.

സുഖമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതത്തിലേക്ക് ആവശ്യമില്ലാത്ത തലവേദനയെ വിളിച്ചു വരുത്താൻ വയ്യ എന്നതാണ് പറഞ്ഞു വയ്ക്കുന്ന കാരണം.

ഞങ്ങളുടെ സൗഹൃദങ്ങൾ എന്നും പുഞ്ചിരി തൂകുന്നവരാണെങ്കിൽ. സർവ്വഗുണ സമ്പന്നരാണെങ്കിൽ. സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്തുന്നവരാണെങ്കിൽ ഞങ്ങൾ അവരോട് കൂടുതൽ ചേർന്നിരിക്കും.

ഇനിയെന്തെങ്കിലും പോരായ്മകളുള്ളവരാണെങ്കിൽ. അവർ എന്തെങ്കിലും ബുദ്ധിമുട്ടുകളെയോ പ്രയാസങ്ങളെയോ അഭിമുഖീകരിക്കുന്നവരാണെങ്കിൽ ഞങ്ങൾ പതിയെ അവരിൽ നിന്നും ഒരകലം പാലിച്ചു തുടങ്ങും.

ഈശോ നാഥാ... ഞങ്ങളുടെ വ്യക്തിബന്ധങ്ങളിൽ മുറിവേറ്റവരെ ചേർത്തു പിടിക്കാനും. കുറവുകളെ അംഗീകരിക്കാനുമുള്ള ഒരു മനസ്സ് പ്രദാനം ചെയ്യണമേ.

നന്മ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങളിൽ ഉപേക്ഷ വിചാരിക്കാതെ സ്വയം ചെറുതാകുവോളം അവരിൽ വളരാനും. അന്യദുഃഖങ്ങളിൽ കരുണയുള്ളവരാകാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web