എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല, പ്രഭാത പ്രാർത്ഥന
 

 
 jesus christ-65

കാരുണ്യവാനായ ഞങ്ങളുടെ പൊന്നു തമ്പുരാനെ...

ലോകത്തിന്റെ അവസാനത്തോളം ഞങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന് അരുളുചെയ്ത ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു ഞങ്ങളുടെ കിടപ്പും നടപ്പും ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അങ്ങ് അറിയുന്നുവല്ലോ. അങ്ങയിൽ നിന്നും അകന്നോ മറഞ്ഞോ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ലല്ലോ.

കർത്താവേ, ഞങ്ങളുടെ ശക്തിയിൽ ആശ്രയിക്കാതെ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കട്ടെ. ഞങ്ങളുടെ ചിന്തകളിലും തീരുമാനങ്ങളിലും ഞങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകണമേ. വഴിതെറ്റി പോകുമ്പോൾ ഞങ്ങളുടെ ചിന്തകൾക്ക് അങ്ങ് കടിഞ്ഞാൺ ഇടണമേ. കർത്താവേ ഓരോ നിമിഷവും ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ.

ഞങ്ങൾ എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ആഗ്രഹങ്ങളോ തീരുമാനങ്ങളോ സാധിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നില്ല. ഞങ്ങൾക്ക് നല്ലത് എന്ന് അങ്ങേയ്ക്ക് തോന്നുന്നവ മാത്രം ഞങ്ങളുടെ ജീവിതത്തിൽ പൂർത്തിയാക്കണമേ. അങ്ങേക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെയും സാഹചര്യങ്ങളെയും ഞങ്ങളിൽ നിന്ന് ഒഴിവാക്കണമേ.

അവിടന്ന് ഇന്നേ ദിവസം ഞങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കർത്താവേ ഇതാ ഞങ്ങൾ അവിടത്തെ തിരിവിഷ്ടം ഞങ്ങളിൽ നിറവേറട്ടെ...

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web