ഞാന്‍ അവരുടെ അവിശ്വസ്‌തതയുടെ മുറിവ്‌ ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്‌നേഹം ചൊരിയും. കാരണം, അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു.  പ്രഭാത പ്രാർത്ഥന

 
Jesus

സർവ്വത്തിന്റെയും നാഥനായ ഞങ്ങളുടെ നല്ല ദൈവമേ... അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. എത്ര മനോഹരമായി അവിടുന്ന് ഈ ഭൂമിയെ അണിയിച്ചൊരുക്കിയിരിക്കുന്നു.

ഓരോ ദിനത്തിലും എത്ര മനോഹരമായി ആണ് പ്രകൃതി ഉണരുന്നത്. ഭൂമിയുടെ ഒരു ഭാഗത്തു അന്ധകാരം വ്യപിക്കുമ്പോൾ മറുവശത്ത് പ്രകാശം വ്യാപിക്കുന്നു. ദൈവമേ നിന്റെ സൃഷ്ടികൾ എത്ര മനോഹരം. നാഥാ, ഈ ദിനത്തിൽ എല്ലാ രാജ്യങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രാജ്യ ഭരണാധികാരികൾക്ക് വിവേകവും, ജ്ഞാനവും നൽകി അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുവാൻ വിവിധ സമൂഹങ്ങളെ ഒരുക്കണമേ.

വിവേചനങ്ങളും തരം തിരിവുകളും ഇല്ലാതെ സ്നേഹത്തിന്റെ , കരുണയുടെ, നന്മയുടെ സന്ദേശം മറ്റുള്ളവർക്ക് പകരുവാൻ ഞങ്ങളെ സഹായിക്കണമേ. വിശ്വാസത്തിന്റെ വഴികളിൽ കൂടുതൽ ബോധ്യത്തോടെ നടക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നിരാശയിലും, സന്തോഷത്തിലും ഒരുപോലെ ദൈവത്തിൽ ആശ്രയിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ.

രോഗാവസ്ഥകളിൽ ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ചു സൗഖ്യത്തിനായി കാത്തിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഫലമണിയുവാൻ ദൈവമേ, നിന്റെ കരുണ ഞങ്ങളിലേക്ക് വർഷിക്കണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web