ഞാൻ നിങ്ങളുടെ അടുക്കലേക്കു വരികയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. പ്രഭാത പ്രാർത്ഥന

 
 jesus christ-66

ഞങ്ങളുടെ രക്ഷകനും നാഥനുമായ നല്ല ദൈവമേ... വാഗ്ദാനങ്ങളിൽ വിശ്വസ്ഥനും പ്രവർത്തികളിൽ കാരുണ്യവാനുമായ അങ്ങയുടെ സന്നിധിയിൽ ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളണയുന്നു.

ജീവിതയാത്രയിൽ പലപ്പോഴും ലക്ഷ്യങ്ങൾ മറന്നു പോകുന്നതു കൊണ്ടോ. കഴിവുകൾ മനസ്സിലാക്കി പരിശ്രമിക്കാത്തതു കൊണ്ടോ അല്ല. ഞങ്ങളെ പരാജയപ്പെടുത്തുന്ന ദൗർബല്യങ്ങളെയും. ബലഹീനതകളെയും. തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ടാണ് ജീവിതത്തിൽ ഞങ്ങൾക്കു വിജയിക്കാൻ കഴിയാതെ പോകുന്നത്.

ഈശോയേ... ക്ഷണികവും നിസാരവുമായ ഞങ്ങളുടെ ജീവിതങ്ങൾക്ക് മിഴിവു പകരുന്നത് അങ്ങാണ്. ഞങ്ങളുടെ ദൗർബല്യങ്ങളും ബലഹീനതകളും അങ്ങറിയുന്നുവല്ലോ.അവയെല്ലാം പരിഹരിക്കാനും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും അങ്ങു ഞങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ.

എന്തെന്നാൽ ബലഹീനതകളിലും തകർച്ചകളിലും എന്നും അങ്ങു മാത്രമാണ് ഞങ്ങളുടെ പ്രത്യാശയും ഉറപ്പുള്ള സാങ്കേതവും...

ദൈവതിരുമനസ്സിനു സ്വയം അർപ്പിച്ച ദൈവമാതാവേ... ദൈവതിരുമനസ്സ് അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ... ആമേൻ

Tags

Share this story

From Around the Web