വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. പ്രഭാത പ്രാർത്ഥന

 
jesus christ-63

അമ്മേ... ജപമാല രാജ്ഞി...

അനുഗ്രഹത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് മിഴിതുറക്കുമ്പോൾ ജപമാലയും കൈയ്യിലേന്തി ജീവിതവഴികളിലൂടെ അമ്മയുടെ കരം കോർത്തു പിടിച്ചു കൊണ്ട് ഞങ്ങളും ഒരു തീർത്ഥയാത്ര ആരംഭിചിരിക്കുന്നു.

ഓരോ പ്രവൃത്തികളിലും സ്നേഹത്തേക്കാളേറെ വെറുപ്പ് കടന്നു വരുമ്പോഴാണ് പലപ്പോഴും ഞങ്ങളുടെ ജീവിതം കൂടുതൽ ദുഃസഹമായി തീരുന്നത്. ഭവനത്തിൽ ഞങ്ങൾ നേരിടുന്ന പങ്കാളിയുടെ അനാവശ്യമായ മുൻകോപത്തിലും.

കുഞ്ഞുമക്കളുടെ അതിരുകടന്ന കുസൃതിയിലും പ്രകോപനപരമായി പെരുമാറാതെ ആത്മസംയമനത്തോടെയും. ഉചിതമായ ശാന്തതയോടെയും അവയെ നേരിടാൻ ഞങ്ങളെ പഠിപ്പിക്കേണമേ.

ആരെക്കുറിച്ചും മോശമായതൊന്നും ചിന്തിക്കാതെ ഞങ്ങളുടെ മനസ്സുകളേയും. ആരുടെയും കുറ്റങ്ങളെയും കുറവുകളെയും പറഞ്ഞു രസിക്കാതെ ഞങ്ങളുടെ നാവുകളേയും.

ആരെയും മുൻവിധിയോടെ സമീപിക്കാതെ ഞങ്ങളുടെ ഹൃദയങ്ങളേയും വിശുദ്ധിയോടെ നിയന്ത്രിക്കാൻ ഞങ്ങൾക്കു വരമരുളേണമേ. അലസതയോടെ കഴിയുന്ന ഓരോ നിമിഷങ്ങളെയും അനുയോജ്യമായ പ്രാർത്ഥനാവരത്തോടും.

തിരുവചന ധ്യാനത്തോടുമൊപ്പം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും. അതുവഴി പരിശുദ്ധ അമ്മയോടൊപ്പം കോർത്തു പിടിച്ച കരങ്ങളോടെ വിശുദ്ധിയുടെ പടവുകൾ കയറാനും ഈശോയിൽ ഞങ്ങളെ സജ്ജരാക്കുകയും ചെയ്യണമേ...

സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web