കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.  പ്രഭാത പ്രാർത്ഥന

 
jesus

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... സർവ്വചരാചരങ്ങളുടെയും സ്രഷ്ടാവും പരിപാലകനുമായ അവിടുത്തേക്ക് നന്ദിയും സ്തുതിയും അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ കാരുണ്യം തേടിയണയുന്നു.

അത്രയേറെ സങ്കടങ്ങളിലൂടെയും തകർച്ചകളിലൂടെയും കടന്നു പോകുമ്പോഴും. മറ്റാരിലും ആശ്രയമർപ്പിക്കാൻ ഇല്ലാതെ വരുമ്പോഴും എല്ലാറ്റിനെയും അതിജീവിക്കാനും. ജീവിതത്തോട് പൊരുതി നേടാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പലപ്പോഴും ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ പ്രിയപ്പെട്ട മുഖങ്ങളാണ്.

എന്നാൽ കർത്താവേ... എല്ലാവരുടെയും ഹൃദയങ്ങളെ അങ്ങറിയുന്നുവല്ലോ. പലപ്പോഴും മറ്റുള്ളവരുടെ സന്തോഷങ്ങൾക്കു വേണ്ടിയാണു ഞങ്ങൾ ജീവിക്കുന്നത് എന്നു പറയുമ്പോഴും. അവർക്കു വേണ്ടി സർവ്വവും ത്യജിക്കാൻ ഞങ്ങൾ തയ്യാറാവുമ്പോഴും ഞങ്ങളുടെ ഉള്ളിൽ സന്തോഷമനുഭവിക്കാനോ.

ഞങ്ങളുടെ ജീവിതത്തിൽ സ്വയം സംതൃപ്തരാകാനോ കഴിയാത്ത ഒരാത്മ നിന്ദ പലപ്പോഴും ഞങ്ങളെ കീഴ്പ്പെടുത്തുന്നു. നാഥാ ഞങ്ങളിൽ കനിയണമേ... അവിടുത്തെ സ്നേഹത്തിൽ ഞങ്ങളിതാ ഞങ്ങളുടെ ഉറപ്പും പ്രത്യാശയും കണ്ടെത്തുന്നു.

ഞങ്ങളായിരിക്കുന്ന ഇടങ്ങളിൽ സ്വസ്ഥതയും സമാധാനവും കണ്ടെത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വാക്കിലും സംസാരത്തിലും മാത്രമല്ല. പ്രവർത്തിയിലും സത്യത്തിലും ഞങ്ങളെത്തന്നെ സ്നേഹിക്കുവാനും. അതുവഴി മറ്റുള്ളവരോടുള്ള സ്നേഹത്തിലും വിശ്വസ്ഥതയിലും പൂർണരായിരിക്കാനുള്ള കൃപയരുളുകയും ചെയ്യണമേ...

ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേൽ അലിവായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web