മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. പ്രഭാത പ്രാർത്ഥന
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ നല്ല ദൈവമേ...
ഈ പുതിയ പ്രഭാതത്തിനായി ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. അമ്മയുടെ ഉദരത്തിൽ ഞങ്ങൾക്ക് രൂപം നൽകുന്നതിന് മുൻപേ ഞങ്ങളെ അറിയുകയും, ജനിക്കുന്നതിന് മുൻപേ ഞങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്ത അങ്ങയുടെ അനന്തമായ സ്നേഹത്തെ ഞങ്ങൾ സ്തുതിക്കുന്നു.
കർത്താവേ, അങ്ങ് ഞങ്ങളെ ഓരോരുത്തരെയും ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഇന്ന് ഞങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും അങ്ങയുടെ അനുഗ്രഹത്തിൻ്റെ വഴി തുറക്കണമേ. ലോകത്തിന്റെ മുൻപിൽ അങ്ങയുടെ സാക്ഷികളാകാൻ ഞങ്ങളെ ശക്തരാക്കണമേ.
ഞങ്ങളുടെ ജീവിതത്തിലെ ഭയങ്ങളും ആശങ്കകളും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. അങ്ങ് ഞങ്ങളോടുകൂടെയുണ്ടെന്ന ബോധ്യം ഞങ്ങൾക്ക് നൽകണമേ. ഇന്ന് ഞങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികളിലേക്ക് അങ്ങയുടെ സ്നേഹവും സമാധാനവും എത്തിക്കാൻ ഞങ്ങളെ അങ്ങയുടെ ഉപകരണങ്ങളാക്കി മാറ്റണമേ... പിതാവായ ദൈവത്തിൻ്റെ പുത്രി, പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...
ആമേൻ