നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക്‌ ഇടയാകാതിരിക്കട്ടെ. പ്രഭാത പ്രാർത്ഥന
 

 
JESUS 123

ഞങ്ങളുടെ പാപ പരിഹാരത്തിനായി ക്രൂശിതനായ ഞങ്ങളുടെ നല്ല ഈശോയേ...

ഈ പ്രഭാതത്തിൽ അങ്ങയെ തേടാനും. പ്രാർത്ഥനാവരത്തിൽ അങ്ങയോടൊപ്പം ചേർന്നിരിക്കാനും ഞങ്ങളെ അനുവദിച്ച അങ്ങയുടെ സ്നേഹത്തിനു നന്ദിയും സ്തുതിയും.

ഒരിക്കൽ പോലും ഞങ്ങളുടെ വിശ്വാസത്തിന്റെ കുറവുകളിലേക്കു നോക്കി തിരുത്താൻ ശ്രമിക്കാതെ ഇനിയുമേറെ കാര്യങ്ങൾ അങ്ങ് ഞങ്ങൾക്കു നേടിത്തരാനുണ്ട് എന്ന് ഞങ്ങളുടെ ലൗകീക ജീവിതത്തിന്റെ കുറവുകളിലേക്കു നോക്കി അങ്ങയോടു പരിതപിക്കുന്നവരാണ് ഞങ്ങൾ.

മറ്റുള്ളവരേക്കാൾ അധികമായ സാമ്പത്തിക സുരക്ഷിതത്വം, ഉയർന്ന വരുമാനമുള്ള ജോലി, സൗന്ദര്യം, കഴിവുകൾ, സന്തോഷം. സമാധാനം ഇതിനെല്ലാം വേണ്ടി ഞങ്ങൾ തീഷ്ണമായി ആഗ്രഹിച്ചു പ്രാർത്ഥിക്കുമ്പോഴും. ഇതെല്ലാമാണ് ഞങ്ങൾക്കവകാശപ്പെടാനുള്ള മേന്മകൾ എന്നഹങ്കരിക്കുമ്പോഴും ഒരിക്കൽ പോലും എല്ലാറ്റിലും വലുതായ അങ്ങയുടെ സ്നേഹത്തേക്കുറിച്ച് ഞങ്ങൾ ചിന്തിച്ചതേയില്ലല്ലോ നാഥാ...

ഈശോയേ... അങ്ങ് ഞങ്ങൾക്കനുവദിച്ചു തന്നിരിക്കുന്ന ഭൗതിക നന്മകളിൽ അഹങ്കരിക്കാതെ അങ്ങിൽ എളിമപ്പെടാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയുടെ വിശുദ്ധ കുരിശിന്റെ നാമത്തിൽ എന്നും അഭിമാനം കൊള്ളാനും. അങ്ങയെ മാത്രം അന്വേഷിക്കുന്ന ഞങ്ങളുടെ ഹൃദയത്തിന്റെ ആഹ്ലാദത്തിൽ പരിപൂർണത പ്രാപിക്കാനും അങ്ങ് ഞങ്ങളെ സഹായിക്കേണമേ...

ഈശോയുടെ തിരുവിലാവിൽ നിന്നൊഴുകുന്ന തിരു രക്തമേ, തിരു ജലമേ... ഞങ്ങളെ കഴുകി വിശദീകരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web