സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. പ്രഭാത പ്രാർത്ഥന

 
Jesus

ദിവ്യകാരുണ്യസ്ഥനായ ഈശോയേ... ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. യുഗാന്തത്തോളം ഞങ്ങളോടൊപ്പമായിരിക്കാൻ അപ്പമായി തീർന്ന അങ്ങയുടെ കരുണാർദ്ര സ്നേഹത്തിനു നന്ദി പറയുന്നു.

ഇന്നേ ദിവസം പരമ പരിശുദ്ധമായ ദിവ്യബലിയിൽ പങ്കുചേരാനും ദിവ്യകാരുണ്യത്തിൽ അങ്ങയെ സ്വീകരിക്കാനും അർഹരാക്കപ്പെട്ടത് ഒരിക്കലും ഞങ്ങളുടെ പുണ്യയോഗ്യതകളാലോ മേന്മകളാലോ അല്ലെന്നും അവിടുത്തെ കരുണാർദ്രമായ സ്നേഹവും കൃപയും കൊണ്ടു മാത്രമാണെന്നും ഞങ്ങളറിയുന്നു.

ഞങ്ങളിലുള്ള ഏറ്റവും ചെറിയ പാപത്തെക്കുറിച്ചു പോലും ആത്മാർത്ഥമായി അനുതപിക്കാനും ഞങ്ങളിലുള്ള നിസാരതകളും ബലഹീനതകളും ഏറ്റുപറഞ്ഞു പൊറുതി തേടാനും ഹൃദയം നിറഞ്ഞ സ്നേഹതീഷ്ണതയോടെ ദിവ്യകാരുണ്യത്തിൽ അങ്ങയെ ഉൾക്കൊള്ളാനും ഞങ്ങളിൽ അവിടുത്തെ കൃപയേകണേ നാഥാ...

അധികമായ ഞങ്ങളുടെ അധ്വാനഭാരങ്ങൾക്കും ആകുലചിന്തകൾക്കും ആശ്വാസവും ആശ്രയവുമരുളി ദിവ്യകാരുണ്യ സ്നേഹത്തിൽ അങ്ങു ഞങ്ങളെ ശക്തീകരിക്കണമേ. ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളാൽ ഞങ്ങളുടെ ജീവിതത്തെ ദിനവും അങ്ങയിൽ പൊതിഞ്ഞു പിടിക്കുകയും നിത്യജീവനിൽ എന്നേക്കും സംരക്ഷിതമാക്കുകയും ചെയ്യണമേ... പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web