വിശ്വാസത്തോടും സന്തോഷത്തോടും കൂടി മുന്നേറാൻ ഞങ്ങളെ സഹായിക്കണമേ, ഞങ്ങളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും അങ്ങേ പ്രകാശം നിറയ്ക്കണമേ: പ്രഭാത പ്രാർത്ഥന
Nov 29, 2026, 06:08 IST
" സൃഷ്ടാവും സ്നേഹനിധിയുമായ പിതാവേ, ഈ പുതിയ പ്രഭാതത്തിൽ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് ഞങ്ങളെ നയിച്ച കർത്താവേ, അങ്ങേയ്ക്ക് നന്ദി.
സുരക്ഷിതമായ ഒരു രാത്രി നൽകി പുതിയൊരു ദിവസം സമ്മാനിച്ചതിന് നന്ദി. ഇന്നത്തെ ഞങ്ങളുടെ പ്രവൃത്തികളും പഠനങ്ങളും ജോലികളും അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു.
വിശ്വാസത്തോടും സന്തോഷത്തോടും കൂടി മുന്നേറാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും അങ്ങേ പ്രകാശം നിറയ്ക്കണമേ.
എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെയും പ്രിയപ്പെട്ടവരെയും കാത്തുസൂക്ഷിക്കണമേ. ഹൃദയത്തിൽ സമാധാനവും ക്ഷമയും സ്നേഹവും നിറയ്ക്കണമേ...''