നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ... വഴിയും സത്യവും ജീവനുമായ അങ്ങയിൽ ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സാനിധ്യം തേടിയണയുന്നു. ജീവിതത്തിലെ പരാജയങ്ങളല്ല പലപ്പോഴും ഞങ്ങളെ ഞെരുക്കുന്നത്.

പരാജയത്തിനുള്ള കാരണങ്ങൾ കണ്ടെത്താനും അവയെ തിരുത്തി മുന്നേറാനുമുള്ള അവസരങ്ങളെ വിനിയോഗിക്കാതെ ഒരിക്കൽ പരാജയപ്പെടുത്തിയ പരിശ്രമങ്ങളിൽ തന്നെ വീണ്ടും ആശ്രയിക്കുകയും.

ഒരിക്കൽ ചെയ്തതു തന്നെ വീണ്ടും ആവർത്തിച്ചു ചെയ്തു കൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണ് വിജയം ഞങ്ങൾക്ക് അപ്രാപ്യമായി തീരുന്നതും. വിജയിക്കാനുള്ള സാധ്യതകളെ അംഗീകരിക്കുന്ന ഒരു മനസ്സ് ഞങ്ങൾക്ക് കൈമോശം വരുന്നതും.

ഈശോയേ... അവിടുത്തെ മുൻപിൽ ഇതാ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നു. ഞങ്ങളുടെ പരാജയങ്ങളിൽ നിന്നും. ഇരുളു നിറഞ്ഞ കാഴ്ച്ചപ്പാടുകളിൽ നിന്നും വീണ്ടെടുപ്പു നൽകണമേ. ശരിയായ മാർഗ്ഗനിർദേശങ്ങളിലൂടെയും.

അനുയോജ്യമായ വിശ്വാസബോധ്യങ്ങളിലൂടെയും ഞങ്ങൾക്കനുഗ്രഹമരുളുകയും. ഉചിതമായ ലക്ഷ്യത്തിലെത്തിച്ചേരുവോളം ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ... ദൈവമാതാവേ... ഞങ്ങൾക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ... ആമേൻ

Tags

Share this story

From Around the Web