ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. പ്രഭാത പ്രാർത്ഥന

 
jesus christ-63

പരിശുദ്ധ അമ്മേ... ദൈവമാതാവേ...

ത്രീയേക ദൈവത്തെ പോലും ആകർഷിക്കുകയും. സ്വർഗ്ഗീയ ചൈതന്യത്താൽ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന എളിമയെന്ന പുണ്യവരത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധി തേടിയണയുന്നു.

കരുതൽ എന്ന വാക്കിന്റെ അർത്ഥം പരാതിപ്പെടലല്ല. പരിഹാരം കാണലാണെന്ന് പല സാഹചര്യങ്ങളിലും അമ്മ ജീവിതം കൊണ്ടു തെളിയിച്ചു. പലപ്പോഴും ഞങ്ങളുടെ ഇല്ലായ്മകളിലും വേദനകളിലും മനസ്സു മടുക്കുമ്പോഴും. അയൽക്കാരന്റെ ജീവിതത്തിലേക്ക് കണ്ണുകളോടിച്ചു നോക്കാനും.

എന്നേക്കാൾ മികച്ച ഒരു ജീവിതസാഹചര്യം അവനും സ്വന്തമായിട്ടില്ല എന്നു പരിശോധിച്ചറിഞ്ഞ് ആശ്വാസം കണ്ടെത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട് എന്നല്ലാതെ ഒരിക്കലും അപരന്റെ കുറവുകളിൽ പ്രാർത്ഥനയുടെ നിറവു കൊണ്ടു പോലും ഒരു കരുതലേകാൻ ഞങ്ങൾ ശ്രമിക്കാറില്ല.

അമ്മേ... മാതാവേ... ദൈവസ്നേഹത്തിലും പരസ്നേഹത്തിലും കൂടുതൽ തീഷ്ണതയുള്ളവരായി ഞങ്ങളും ഉണർന്നു പ്രവർത്തിക്കാനുള്ള അനുഗ്രഹമേകണമേ. സ്വയം മറന്നും. സ്വന്തം താല്പര്യങ്ങൾ മാറ്റിവച്ചും.

സ്വന്തം കുറവുകളെ അവഗണിച്ചും അപരന് കരുതലിന്റെ കാവൽസ്പർശമാകാൻ ഞങ്ങളെ വഴി നയിച്ചൊരുക്കുകയും ചെയ്യണമേ... പാപികളുടെ സങ്കേതമായ മാതാവേ... കഠിനപാപികളുടെ മാനസാന്തരത്തിനായി അമ്മ പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web