ഹൃദയപരമാര്‍ത്ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്റെ വിശ്വസ്‌തതമൂലം ജീവിക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹീതമായ ഈ പുതിയ പ്രഭാതത്തിലേക്ക് ഞങ്ങളെ ഉണർത്തിയ അങ്ങയുടെ കാരുണ്യത്തിന് നന്ദിയർപ്പിച്ചു കൊണ്ട് ഞങ്ങളങ്ങയെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ജീവിതത്തിൽ പലപ്പോഴും പുറമേ നിന്നുണ്ടാകുന്ന പ്രതികൂലങ്ങളോ സമ്മർദ്ദങ്ങളോ അല്ല ഞങ്ങളെ തളർത്തുന്നത്.

ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നിന്നുതന്നെ അനുഭവിക്കേണ്ടി വരുന്ന വാക്കാലും പ്രവൃത്തിയാലുമുള്ള ചില മാനസിക പീഡകളും. ഞങ്ങളുടെ കുറവുകളെ വലുതായി കാണിക്കുന്ന ചില വേർതിരിവുകളും. വെറുപ്പും വിദ്വേഷവും നിറച്ചുവച്ച ചിലരുടെ പെരുമാറ്റങ്ങളും. അകൽച്ചകളും മറ്റാരുമറിയാതെ ഉള്ളിൽ പേറുമ്പോഴാണ് പലപ്പോഴും ജീവിതത്തിനു മുൻപിൽ ഞങ്ങൾ നിസ്സഹായരും നിരാശ്രയരുമായി തീരുന്നത്.

ഈശോയേ... അസ്വസ്ഥമായ മനസ്സോടെയുള്ള ഞങ്ങളുടെ ജീവിതം അങ്ങറിയുന്നുവല്ലോ. കരുണയോടെ ഞങ്ങളെ കൈക്കൊള്ളണമേ നാഥാ. ഞങ്ങളുടെ കൈയ്യും മെയ്യും തളരുമ്പോഴൊക്കെയും സഹായവും. സംരക്ഷണവുമായി അങ്ങു കൂടെയുണ്ടാവണേ. അങ്ങിലെത്തുന്നതു വരെ മാത്രമേ വേദനകൾക്ക് ഞങ്ങളിലിടമുള്ളു എന്ന തിരിച്ചറിവോടെ പ്രാർത്ഥനയിൽ ആഴപ്പെടാനും. വിട്ടുപിരിയാത്ത പ്രത്യാശയോടെയും.

ആഴമാർന്ന സ്നേഹത്തോടെയും അങ്ങയോടു കൂടുതൽ ചേർന്നിരിക്കാനുമുള്ള ശക്തിയും കൃപയും നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

ഏലീശ്വായെ സന്ദർശിച്ചു സഹായിച്ച പരിശുദ്ധ ദൈവ മാതാവേ... പരസ്നേഹം ഞങ്ങളിൽ വളർത്തണമേ... ആമേൻ

Tags

Share this story

From Around the Web